ബെംഗളൂരു :കവർച്ചയ്‌ക്ക് കയറിയ വീട്ടിൽ മോഷ്‌ടാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയായ ദിലീപ് ബഹാദൂറാണ് മരിച്ചത്. ഇന്ദിര നഗറിലാണ് സംഭവം.
കവർച്ചയ്‌ക്ക് കയറിയ വീട്ടിൽവച്ച് കുളിച്ചു, അവിടെ സമയം ചെലവഴിച്ചു, ശേഷം തൂങ്ങി മരിച്ച് മോഷ്‌ടാവ് - national news
ഉടമസ്ഥർ വിനോദയാത്രയ്‌ക്ക് പോയ തക്കത്തിന് വെള്ളിയാഴ്‌ച രാവിലെ വീടിനുള്ളിൽ കയറിയ മോഷ്‌ടാവ് അവിടെ തന്നെ കുളിക്കുകയും വൈകുന്നേരം വരെ സമയം ചെലവഴിക്കുകയും ചെയ്‌തതായി പൊലീസ്
ഉടമസ്ഥർ വിനോദയാത്രയ്‌ക്ക് പോയ തക്കത്തിന് വെള്ളിയാഴ്‌ച രാവിലെ വീടിനുള്ളിൽ കയറിയ മോഷ്‌ടാവ് അവിടെ തന്നെ കുളിക്കുകയും വൈകുന്നേരം വരെ സമയം ചെലവഴിക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ഉടമസ്ഥർ തിരികെ എത്തിയപ്പോൾ മോഷ്‌ടാവിനെ വീടിനുള്ളിൽ പൂജ മുറിയ്‌ക്ക് സമീപം തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
ദിലീപ് 2006 ൽ ജീവൻ ഭീമനഗറിൽ നടന്ന മറ്റൊരു മോഷണക്കേസിൽ അറസ്‌റ്റ് ചെയ്യപ്പെട്ടിട്ടുള്ളയാളാണ്. നിലവിൽ ഇന്ദിര നഗർ പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ദിലീപിന്‍റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നീക്കാന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.