ന്യൂഡല്‍ഹി :രാജ്യത്ത് വാക്സിന്‍ ക്ഷാമമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). ജൂലൈ ഓഗസ്റ്റ് മാസത്തോടെ ദിനം പ്രതി ഒരു കോടിയാളുകള്‍ക്ക് കുത്തിവയ്പ്പ് ലഭ്യമാക്കാനുള്ള പദ്ധതി തയ്യാറാക്കും. ഡിസംബറോടെ രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.സി.എം.ആറിന് വേണ്ടി ബല്‍റാം ഭാര്‍ഗവയാണ് ഇക്കാര്യം അറിയിച്ചത്.
ഡിസംബറോടെ പൂര്‍ണ അണ്‍ലോക്ക്
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് 10ന് ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 18 ലക്ഷത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്. എന്നിരുന്നാലും നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കൂ. ഡിസംബറോടെ പൂർണമായും അൺലോക്ക് ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത ഡോസ് വാക്സിന്‍ പാടില്ല
അതേസമയം കൊവിഡ് പ്രതിരോധ വാക്സിൻ നയത്തിൽ മാറ്റത്തിന് നീക്കമെന്ന റിപ്പോർട്ടുകളും കേന്ദ്രസർക്കാർ തള്ളി. രണ്ട് ഡോസ് വാക്സിനിൽ മാറ്റമില്ല. കൊവിഷീൽഡ് അല്ലെങ്കില്‍ കൊവാക്സിൻ എന്നിവ രണ്ട് ഡോസ് നൽകും. 12 ആഴ്ചത്തെ ഇടവേളയില്‍ രണ്ടാം ഡോസ് എടുക്കണമെന്നും ഐസിഎംആർ മേധാവി ബൽറാം ഭാർഗവ പറഞ്ഞു. വാക്സിൻ നൽകുന്ന ഇടവേളയിൽ മാറ്റം വരുത്തുന്നതും കൊവിഷീൽഡ് ഒറ്റഡോസ് നൽകുന്നതുമാണ് പരിഗണിക്കുന്നത് എന്നായിരുന്നു വാർത്തകൾ. വാക്സിൻ കലർത്തി നൽകുന്നതിനെക്കുറിച്ച് പഠനം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. ഇങ്ങനെ നൽകിയാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാല്‍ ഇക്കാര്യത്തിൽ നിലവിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.