ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യമെന്നുള്ളത് നമ്മുടെ മിഥ്യധാരണയാണ്. രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതി ഭവനിലേക്കുള്ള മാർച്ചിനിടയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് രാഹുൽ ഗാന്ധി - ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് രാഹുൽ ഗാന്ധി
കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ കർഷകർ നാട്ടിലേക്ക് മടങ്ങില്ല. പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ഈ നിയമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ
പ്രധാനമന്ത്രി മോദി മുതലാളിമാർക്ക് വേണ്ടി പണം സമ്പാദിക്കുന്നു. അദ്ദേഹത്തിനെതിരെ നിലപാട് സ്വീകരിക്കുന്നവരെ തീവ്രവാദികൾ എന്ന് മുദ്രകുത്തുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ കർഷകർ നാട്ടിലേക്ക് മടങ്ങില്ല. പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ഈ നിയമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ദുർബലമാക്കുകയാണെന്നും ബാഹ്യശക്തികൾ ഇതിനെ അവസരമായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.