കേരളം

kerala

ETV Bharat / bharat

'കാറിനുമുന്നില്‍ പണം', എടുക്കാന്‍ ചെന്നപ്പോള്‍ നോട്ടുകളടങ്ങിയ ബാഗും മൊബൈലും പോയി ; അതിവിദഗ്‌ധ കവര്‍ച്ചയുടെ വീഡിയോ പുറത്ത് - Maharashtra Kolhapur theft

മഹാരാഷ്‌ട്രയിലെ കോലാപൂരിലാണ് അതിവിദഗ്‌ധമായി ആറംഗ സംഘം നിർത്തിയിട്ട കാറിൽനിന്ന് പണമടങ്ങിയ ബാഗും മൊബൈൽ ഫോണുകളും മോഷ്‌ടിച്ചത്

Theft while the car owner was in the parked car Kolhapur  കോലാപൂർ നിർത്തിയിട്ടിരുന്ന കാറിൽ കാറുടമ ഇരിക്കവേ മോഷണം  കോലാപൂർ അഞ്ചംഗ സംഘം കാറിലെ മോഷണം  മഹാരാഷ്‌ട്ര കാറിൽ കാറുടമ ഇരിക്കവേ മോഷണം  Maharashtra Kolhapur theft  Kolhapur crime
നിർത്തിയിട്ടിരുന്ന കാറിൽ കാറുടമ ഇരിക്കവേ മോഷണം; അതിവിദഗ്‌ധ മോഷണതന്ത്രവുമായി അഞ്ചംഗ സംഘം

By

Published : Apr 19, 2022, 8:36 PM IST

കോലാപൂർ : പട്ടാപ്പകൽ റോഡരികില്‍ നിർത്തിയിട്ടിരുന്ന കാറിൽ ഉടമ ഇരിക്കവേ മോഷണം. മഹാരാഷ്‌ട്രയിലെ കോലാപൂരിലാണ് അഞ്ചംഗ സംഘം അതിവിദഗ്‌ധമായി കാറിൽനിന്നും പണമടങ്ങിയ ബാഗും മൊബൈൽ ഫോണുകളും കവര്‍ന്നത്. മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ സംഭവം വെളിച്ചത്തായി.

കോലാപൂരിലെ റെയിൽവേ ക്രോസിങ്ങിന് സമീപത്തുവച്ചായിരുന്നു സംഭവം. സംഘത്തിലെ ഒരാൾ കാറിന് മുന്നിലേക്ക് നോട്ടുകൾ എറിഞ്ഞു. ശേഷം കാറുടമയോട് അവരുടെ പണം താഴെ കിടക്കുന്നതായി പറഞ്ഞ് ശ്രദ്ധ മാറ്റി. പിന്നാലെ വന്ന, സംഘത്തിലെ മറ്റംഗങ്ങളിൽ ചിലർ കാറിന്‍റെ മറുവശത്തുചെന്ന് വാഹനത്തിനുള്ളിലെ ബാഗും മൊബൈൽ ഫോണുകളും മോഷ്‌ടിക്കുകയും ചെയ്‌തു. തുടര്‍ന്ന് സ്ഥലം വിട്ടു.

നിർത്തിയിട്ടിരുന്ന കാറിൽ കാറുടമ ഇരിക്കവേ മോഷണം

ALSO READ: ഹരിയാനയില്‍ പട്ടാപകല്‍ വാനില്‍ നിന്ന് ഒരു കോടി രൂപ കൊള്ളയടിച്ചു

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്‌ടാക്കൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ഷാഹുപുരി പൊലീസ് അറിയിച്ചു. ജനത്തിരക്കുള്ളയിടത്താണ് ഇത്തരത്തില്‍ കവര്‍ച്ചയെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും മോഷ്‌ടാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details