ന്യൂഡൽഹി: സാധാരണ പൗരന്മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാൻ ഇന്ത്യയുടെ ബജറ്റ് ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ധനമന്ത്രി നാളെ രാജ്യത്തിന് മുന്നിൽ ഒരു ബജറ്റ് കൂടി അവതരിപ്പിക്കും. പാർലമെന്‍റ് സെഷന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് ബജറ്റ് 2023; സാധാരണക്കാരുടെ പ്രതീക്ഷകൾ നിറവേറ്റാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി - PM Modi about budget
രാഷ്‌ട്രപതി ദ്രൗപതി മുർമു ആദ്യമായി പാർലമെന്‍റിലെ ഇരു സഭകളെയും അഭിസംബോധന ചെയ്യുന്നത് ഭരണഘടനയ്‌ക്കും സ്‌ത്രീകൾക്കും അഭിമാനകരമായ കാര്യമാണെന്ന് പാർലമെന്‍റ് സെഷന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്നത്തെ ആഗോള സാഹചര്യത്തിൽ ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ ഇന്ത്യയുടെ ബജറ്റിലേക്കാണ് ഉറ്റുനോക്കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ന്, ബജറ്റ് സമ്മേളനം ആരംഭിക്കുന്നു. രാഷ്ട്രപതി ഇന്ന് ആദ്യമായി പാർലമെന്‍റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നു. ഇത്, നമ്മുടെ ഭരണഘടനയ്ക്കും സ്‌ത്രീകൾക്കും അഭിമാനകരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ ധനമന്ത്രിയും ഒരു സ്ത്രീയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രണ്ട് ഘട്ടമായാണ് ബജറ്റ് സമ്മേളനം നടക്കുക. 27 സിറ്റിങ്ങുകൾ ഉണ്ടാകും. സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം ഫെബ്രുവരി 14ന് സമാപിക്കും. രണ്ടാം ഭാഗത്തിനായി മാർച്ച് 12ന് പാർലമെന്‍റ് വീണ്ടും ചേരും. ഏപ്രിൽ ആറിന് സമാപിക്കും.