കേരളം

kerala

ETV Bharat / bharat

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് സന്ദർശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്‍റെ വിവിധ പ്രതിരോധ പദ്ധതികളിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തെ പ്രശംസിച്ച നായിഡു രാജ്യത്തിന്‍റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ടു.

Thaawarchand Gehlot  Vice President  Venkaiah Naidu  HAL  ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്  ഉപരാഷ്ട്രപതി  വെങ്കയ്യ നായിഡു
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് സന്ദർശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

By

Published : Aug 20, 2021, 4:54 PM IST

ബെംഗളുരു: കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിനൊപ്പം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് സൗകര്യങ്ങൾ വീക്ഷിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എയ്റോസ്പേസിലെയും ഡിഫൻസിലെയും അടിസ്ഥാന സൗകര്യങ്ങൾ കണ്ടതിനു ശേഷം രാജ്യത്തിന്‍റെ സുരക്ഷയിൽ തനിക്ക് വിശ്വാസമുണ്ടെന്ന് ഉപരാഷ്ട്രപതി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലെയും വ്യോമയാന വികസന ഏജൻസിയിലെയും ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്‍റെ വിവിധ പ്രതിരോധ പദ്ധതികളിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തെ പ്രശംസിച്ച നായിഡു രാജ്യത്തിന്‍റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ടു.

Also Read: മോദി സർക്കാരിനെതിരെ പൊതു നയം രൂപീകരിക്കുമെന്ന് സീതാറാം യെച്ചൂരി

ഭാവിയിൽ ബഹിരാകാശത്തിലും പ്രതിരോധത്തിലുമുള്ള സ്വാശ്രയത്വം എന്ന രാജ്യത്തിന്‍റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ കമ്പനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details