കേരളം

kerala

ETV Bharat / bharat

ഭാരത് ബയോടെക് കൊവാക്‌സിൻ; മൂന്നാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും

രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26,000 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നത്.

covaxin latest news  bharat biotech covaxine  കൊവിഡ് മരുന്ന് വാര്‍ത്തകള്‍  ഭാരത് ബയോടെക്  കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
ഭാരത് ബയോടെക് കൊവാക്‌സിൻ; മൂന്നാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും

By

Published : Nov 17, 2020, 4:06 AM IST

ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്ന് പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടം ഇന്ന് ആരംഭിക്കും. രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26,000 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് മരുന്ന് പരീക്ഷണമാണിത്.

ഐസിഎംആറിന്‍റെ സഹകരണത്തോടെയാണ് പരീക്ഷണം നടക്കുന്നത്. രാജ്യത്ത് നടക്കുന്ന കൊവാക്‌സിൻ പരീക്ഷണത്തില്‍ മൂന്നാം ഘട്ടത്തിലെത്തുന്ന ആദ്യ കമ്പനിയാണ് ഭാരത് ബയോടെക്. ഇന്ത്യൻ ഡ്രഗ് കണ്‍ട്രോള്‍ ബ്യൂറോയുടെ അനുമതിയോടെയാണ് പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത്.

മരുന്ന് പരീക്ഷണത്തിന് വിധേയരാകുന്ന വളണ്ടിയര്‍മാരുടെ ആരോഗ്യനില വരുന്ന ഒരു വര്‍ഷം കര്‍ശനമായി നിരീക്ഷിക്കും. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഇന്‍ജക്ഷനുകളാണ് മൂന്നാം ഘട്ട പരീക്ഷണത്തിലുണ്ടാവുക. ആദ്യത്തെ രണ്ട് ഘട്ടങ്ങളിലായി ആയിരം പേരിലാണ് കൊവാക്‌സിൻ പരീക്ഷിച്ചത്.

ABOUT THE AUTHOR

...view details