സേലം :തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് പുതിര കൗണ്ടംപാളയത്ത് സ്ഥാപിച്ച ലോകത്തെ ഏറ്റവും ഉയരം കൂടിയ മുരുക പ്രതിമയിൽ കുംഭാഭിഷേകം നടന്നു. ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത ചടങ്ങിൽ ഹെലികോപ്‌ടറിലാണ് പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയത്. 146 അടി ഉയരമുള്ള പ്രതിമയുടെ നിർമാണം മൂന്ന് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്.
ലോകത്തെ ഏറ്റവും ഉയരം കൂടിയ മുരുക പ്രതിമ , കുംഭാഭിഷേക പുഷ്പാര്‍ച്ചന ഹെലികോപ്‌റ്ററില്‍ ; വീഡിയോ
മലേഷ്യയിലെ പതുമലയിലയിലെ മുരുക പ്രതിമയെക്കാൾ ആറടി ഉയരം കൂടുതലാണ് സേലത്തെ പ്രതിമയ്‌ക്ക്
ലോകത്തെ ഏറ്റവും ഉയരം കൂടിയ മുരുക പ്രതിമ സേലത്ത്; കുംഭാഭിഷേകത്തിന്‍റെ വീഡിയോ കാണാം
സേലം-ചെന്നൈ ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പ്രതിമയ്‌ക്ക് മലേഷ്യയിലെ പാത്തുമല മുരുകൻ പ്രതിമയേക്കാൾ ആറടി ഉയരം കൂടുതലുണ്ട്. മലേഷ്യയിലെ പതുമലയിലെ പ്രതിമ രൂപകൽപ്പന ചെയ്‌ത തമിഴ്‌നാട്ടിൽ നിന്നുള്ള തിരുവാരൂർ ത്യാഗരാജൻ സ്ഥാപതിയും സംഘവുമാണ് പുതിര കൗണ്ടംപാളയത്തെ പ്രതിമയും നിർമിച്ചത്.