ന്യൂഡല്‍ഹി:ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 2 ആഴ്ചത്തേക്ക് മാറ്റിവച്ചു. ഇനിയും കേസ് മാറ്റി വയ്ക്കാന്‍ ആവശ്യപ്പെടരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റി വച്ചത്. ഇതിന് മുന്‍പ് കേസ് 26 തവണ സിബിഐയുടെ ആവശ്യപ്രകാരം മാറ്റിവെച്ചിരുന്നു.
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി - സിബിഐ
ഇതിന് മുന്‍പ് കേസ് 26 തവണ സിബിഐയുടെ ആവശ്യപ്രകാരം മാറ്റി വച്ചിരുന്നു.
കേസ് പരിഗണിക്കുന്നത് മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കത്ത് ലഭിച്ചിരുന്നു. കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം തേടി ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ.ഫ്രാന്‍സിസിന്‍റെ അഭിഭാഷകനാണ് കത്ത് നല്‍കിയത്. അധിക രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു.
കേസിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടയാളാണ് എ.ഫ്രാൻസിസ്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.