ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയാൻ സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കണമോയെന്ന് ആലോചിക്കാൻ കേന്ദ്രസർക്കാരിനോടും സംസ്ഥാന സർക്കാരിനോടും നിർദ്ദേശിച്ച് സുപ്രീംകോടതി. സമ്പൂർണ ലോക്ക് ഡൗണിലൂടെ രാജ്യത്തെ കൊവിഡ് വ്യാപനം കുറക്കാൻ സാധിക്കുമെന്നും കോടതി നിർദ്ദേശിച്ചു. കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ മുൻകരുതലുകളും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും സ്വീകരിക്കണമെന്നും കോടതി അറിയിച്ചു. ലോക്ക് ഡൗൺ ഏർപ്പെടുത്തിയാലുണ്ടാകുന്ന സാമ്പത്തിക -സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യമുള്ളതിനാൽ അതിന് വേണ്ട മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രമേ ലോക്ക് ഡൗൺ നടപ്പാക്കാവൂ എന്നും കോടതി നിർദ്ദേശിച്ചു.
സമ്പൂർണ ലോക്ക് ഡൗൺ;തീരുമാനമെടുക്കാന്‍ കേന്ദ്രസർക്കാരിനോടും സംസ്ഥാന സർക്കാരിനോടും നിർദ്ദേശിച്ച് സുപ്രീംകോടതി
കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ മുൻകരുതലുകളും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും സ്വീകരിക്കണമെന്നും കോടതി അറിയിച്ചു
സമ്പൂർണ ലോക്ക് ഡൗൺ;തീരുമാനിക്കാൻ കേന്ദ്രസർക്കാരിനോടും സംസ്ഥാന സർക്കാരിനോടും നിർദ്ദേശിച്ച് സുപ്രീംകോടതി
കൂടാതെ കേന്ദ്രസർക്കാരിന്‍റെ വാക്‌സിൻ നയം മൗലികാവകാശത്തിന്‍റെ ലംഘനമാകുമെന്നും അത് തിരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.
ഓക്‌സിജൻ ക്ഷാമം തീർക്കാൻ നാലു ദിവസത്തിനുള്ളിൽ സംഭരണം ഉറപ്പാക്കണം . ലോക്ക് ഡൗൺ ഏർപ്പെടുത്തിയാൽ ദുർബല വിഭാഗങ്ങൾക്കുള്ള സഹായം കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും കോടതി അറിയിച്ചു.