കേരളം

kerala

ETV Bharat / bharat

ആംബുലന്‍സ് വിട്ടുനല്‍കിയില്ല, അമ്മയുടെ മൃതദേഹവുമായി മകന്‍ ബൈക്കില്‍ താണ്ടിയത് 80 കിലോമീറ്റര്‍ ; ഹൃദയഭേദകം - mothers dead body

ഗോദാരു ഗ്രാമവാസിയായ ജയ്‌മന്ത്രി തിങ്കളാഴ്‌ചയാണ് മരിച്ചത്, നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു ജീവഹാനി

ആംബുലന്‍സ് വിട്ട് നല്‍കിയില്ല  അമ്മയുടെ മൃതദേഹവുമായി മകന്‍ ബൈക്കില്‍ താണ്ടിയത് 80 കിലോമീറ്റര്‍  ഹൃദയഭേദകമായ കാഴ്‌ച  മധ്യപ്രദേശ് ഗോദാരു  son travelled 80km with mothers dead body  The son crossed 80 km on a bike with his mothers dead body  mothers dead body  son with mothers dead body
അമ്മയുടെ മൃതദേഹവുമായി മകന്‍ ബൈക്കില്‍ താണ്ടിയത് 80 കിലോമീറ്റര്‍

By

Published : Aug 1, 2022, 8:38 PM IST

ഭോപ്പാല്‍ : ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് അമ്മയുടെ മൃതദേഹവുമായി വീട്ടിലേക്ക് 80 കിലോമീറ്റര്‍ ബൈക്കില്‍ യാത്ര ചെയ്യേണ്ടിവന്ന ദുര്യോഗം നേരിട്ട് യുവാവ്. മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയില്‍ തിങ്കളാഴ്‌ചയാണ് നടുക്കുന്ന സംഭവം. അനുപൂരിലെ ഗോദാരു ഗ്രാമത്തിലെ ജയ്‌മന്ത്രി യാദവ് എന്ന ആദിവാസി സ്‌ത്രീയുടെ മൃതദേഹം ബൈക്കിലാണ് യുവാവ് വീട്ടിലെത്തിച്ചത്.

നെഞ്ചുവേദനയെ തുടര്‍ന്നാണ് ജയ്‌മന്ത്രിയെ ഷാഡോൾ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ മികച്ച ചികിത്സ നല്‍കുന്നതിനായി ഷഹ്ഡോൾ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജയ്‌മന്ത്രി മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ മകന്‍ ആശുപത്രി അധികൃതരോട് ശവപ്പെട്ടിയും ആംബുലന്‍സും ആവശ്യപ്പെട്ടു.

എന്നാല്‍ ഷഹ്ഡോളില്‍ നിന്ന് ഗോദാരു ഗ്രാമം വരെ മൃതദേഹം കൊണ്ടുപോകുന്നതിന് 5000 രൂപ നല്‍കണമെന്നായിരുന്നു അധികൃതരുടെ മറുപടി. ഈ തുക യുവാവിന് താങ്ങാവുന്നതിലും അധികമായിരുന്നു. ആശുപത്രി അധികൃതര്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു.

അമ്മയുടെ മൃതദേഹവുമായി മകന്‍ ബൈക്കില്‍ താണ്ടിയത് 80 കിലോമീറ്റര്‍

also read: മകളുടെ മൃതദേഹം ചുമലിലേറ്റി പിതാവ് നടന്നത് 10 കിലോമീറ്ററോളം ; അന്വേഷണം

ഉടന്‍ തന്നെ യുവാവ് 100 രൂപ വിലയുള്ള ഒരു മരത്തടി വാങ്ങി അമ്മയുടെ മൃതദേഹം തുണിക്കൊണ്ട് മറച്ചതിന് ശേഷം അതില്‍വച്ചുകെട്ടി വീട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഹൃദയഭേദകമായ ഈ യാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ABOUT THE AUTHOR

...view details