ന്യൂഡൽഹി:രാജ്യത്ത് ഇന്ന് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ ഡ്രൈ റൺ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 700ലധികം ജില്ലകളിലാണ് ഡ്രൈ റൺ നടത്തുക. ജനുവരി രണ്ടിനാണ് ആദ്യത്തെ ഡ്രൈ റൺ നടന്നത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വാക്‌സിൻ വിതരണത്തിന് സജ്ജമാകാൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകി. പൊതുജനാരോഗ്യ സൗകര്യം, സ്വകാര്യ ആരോഗ്യ സൗകര്യം, ഗ്രാമീണ- നഗര സൗകര്യം എന്നിങ്ങനെ ഓരോ ജില്ലകളിലും മൂന്ന് തരത്തിലുള്ള സെക്ഷനുകളുണ്ട്.
രാജ്യത്ത് ഇന്ന് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ ഡ്രൈ റൺ - രാജ്യത്ത് ഇന്ന് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ ഡ്രൈ റൺ
രാജ്യത്താകമാനം 700ലധികം ജില്ലകളിലാണ് ഡ്രൈ റൺ നടത്തുക
രാജ്യത്ത് ഇന്ന് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ ഡ്രൈ റൺ
ഓക്‌സ്‌ഫോർഡ്-അസ്ട്രസെനെക്കയുടെ കൊവിഷീൽഡും ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിനും ഇന്ത്യ അംഗീകരിച്ച് കഴിഞ്ഞു. 1.7 ലക്ഷം വാക്‌സിനേറ്റർമാർക്കും മൂന്ന് ലക്ഷം വാക്‌സിനേഷൻ ടീം അംഗങ്ങൾക്കും വാക്‌സിനേഷൻ സൈറ്റുകളിൽ പരിശീലനം നൽകി കഴിഞ്ഞു. പരിശീലനത്തില്‍ ഗുണഭോക്‌തൃ പരിശോധന, വാക്‌സിനേഷൻ, കോൾഡ് ചെയിൻ ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്‍റ്, ബയോ മെഡിക്കൽ മാലിന്യ നിർമാർജനം, എഇഎഫ്ഐ മാനേജ്മെന്‍റ്, കോ-റിപ്പോർട്ടിങ് എന്നിവ ഉൾപ്പെടുന്നു.