മുംബൈ:മഹാരാഷ്‌ട്ര വിധാന്‍ ഭവനിലെ മണ്‍സൂണ്‍ സമ്മേളനത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സംഘര്‍ഷം. സമ്മേളനത്തിന്‍റെ ആദ്യ ദിനം തന്നെ പ്രതിപക്ഷം സംഘര്‍ഷമുയര്‍ത്തിയിരുന്നു. ഇഡിക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തി.
മഹാരാഷ്‌ട്രയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സംഘര്‍ഷം - മഹാരാഷ്‌ട്രയിലെ മണ്‍സൂണ്‍ സമ്മേളനം
മണ്‍സൂണ്‍ സമ്മേളനത്തിന്‍റെ ആദ്യ ദിനം മുതല്‍ പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തിരുന്നു
ഭരണ പ്രതിപക്ഷ അംഗങ്ങളുടെ സംഭര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍
ഇതോടെ ഭരണ കക്ഷിയെ പ്രതിനിധീകരിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ബിജെപി എം.എല്‍.എമാരും മുദ്രാവാക്യം വിളികളുമായി എത്തി. ഇരുവിഭാഗത്തിന്‍റെ മുദ്രാവാക്യം വിളി എൻസിപി എംഎൽഎ അമോൽ മിത്കാരി, മഹേഷ് ഷിന്‍ഡെ എം.എല്‍.എ എന്നിവര്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തിന് കാരണമായി.
സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് അജിത് പവാർ പ്രതിപക്ഷ എം.എൽ.എമാരെ വിധാൻ ഭവനിലേക്ക് കയറ്റി. ഇതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.