ജയ്‌പൂർ: മകന്‍റെ ക്രൂര മർദനമേറ്റ് ചികിത്സയിലായിരുന്ന 65കാരി മരിച്ചു. ഉദ്യോഗ് നഗറിൽ ബുധനാഴ്‌ച രാത്രിയായിരുന്നു ദാരുണസംഭവം. മദ്യലഹരിയിലായിരുന്ന മകൻ ഇഷ്‌ടിക കൊണ്ട് മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിൽ ബോധം നഷ്ടമായ രാജ്‌കുമാരി ബൈർവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി ശശികാന്തിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
മകന്‍റെ ക്രൂര മർദനമേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു - മകന്‍റെ ക്രൂരമായ മർദനം
മദ്യലഹരിയിലായിരുന്ന മകൻ ശശികാന്ത് ഇഷ്‌ടിക കൊണ്ട് രാജ്‌കുമാരി ബൈർവയെ മര്‍ദിക്കുകയായിരുന്നു.
മകന്‍റെ ക്രൂരമായ മർദനമേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു
ജോലിയില്ലാത്ത ശശികാന്ത് പണമാവശ്യപ്പെട്ട് രാജ്‌കുമാരിയെ മർദിക്കുന്നത് പതിവാണ്. പണം നൽകാത്തതിനെ തുടർന്നാണ് ഇയാൾ അമ്മയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് ബാബുലാലിന്‍റെ മരണശേഷം രാജ്‌കുമാരി ഇളയ മകനായ ശശികാന്തിനോടൊപ്പം താമസിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.