ന്യൂഡല്‍ഹി:രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3,545 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് കേസുകളുടെ എണ്ണം 4,30,94,938 ആയി. കഴിഞ്ഞ ദിവസം 27 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,002 ആയി ഉയർന്നു. ഇതോടെ രാജ്യത്തെ മരണ നിരക്ക് 1.22 ശതമാനമായി.
കേരളത്തില്‍ നിന്നുള്ള 26 പേരും ത്രിപുരയില്‍ നിന്നുള്ള ഒരാളുമാണ് മരിച്ചത്. ഇന്ത്യയില്‍ രേഖപ്പെടുത്തിയ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.76 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.79 ശതമാനവുമാണ്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 31 ആയി കുറഞ്ഞു.