കേരളം

kerala

ETV Bharat / bharat

'ഷെല്ലിയുടെ ലങ്ക കത്തിക്കാന്‍ ഒരുങ്ങി ഷാൻ'; ദി നൈറ്റ് മാനേജർ 2 ഗംഭീര ട്രെയിലർ പുറത്ത് - ആദിത്യ റോയ് കപൂര്‍

ജോൺ ലെ കാരെയുടെ നോവലിനെ ആസ്‌പദമാക്കിയുള്ള വെബ്‌ സീരീസ് ദി നൈറ്റ് മാനേജർ രണ്ടാം ഭാഗം ജൂൺ 30ന് ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറില്‍ റിലീസ് ചെയ്യും.

The Night Manager Part 2  The Night Manager Part 2 trailer out  Anil Kapoor  Aditya Roy Kapur  John le Carre eponymous novel  Disney Hotstar  Sandeep Modi  Priyanka Ghose  The Night Manager Part 2 trailer  The Night Manager  The Night Manager 2  ഷെല്ലിയുടെ ലങ്ക കത്തിക്കാന്‍ ഒരുങ്ങി ഷാൻ  ദി നൈറ്റ് മാനേജർ 2 ഗംഭീര ട്രെയിലർ പുറത്ത്  ദി നൈറ്റ് മാനേജർ 2  ദി നൈറ്റ് മാനേജർ  ദി നൈറ്റ് മാനേജർ 2 ട്രെയിലര്‍  ദി നൈറ്റ് മാനേജർ രണ്ടാം ഭാഗം ജൂൺ 30ന്  വെബ്‌ സീരീസ് ദി നൈറ്റ് മാനേജർ രണ്ടാം ഭാഗം  ജോൺ ലെ കാരെയുടെ നോവലിനെ ആസ്‌പദമാക്കി  ജോൺ ലെ കാരെ  ആദിത്യ റോയ് കപൂര്‍  അനില്‍ കപൂര്‍
'ഷെല്ലിയുടെ ലങ്ക കത്തിക്കാന്‍ ഒരുങ്ങി ഷാൻ'; ദി നൈറ്റ് മാനേജർ 2 ഗംഭീര ട്രെയിലർ പുറത്ത്

By

Published : Jun 5, 2023, 10:51 PM IST

'ദി നൈറ്റ് മാനേജർ: ഭാഗം 2'ന്‍റെ പുതിയ ട്രെയിലർ തിങ്കളാഴ്‌ച റിലീസ് ചെയ്‌തു. ആദിത്യ റോയ് കപൂറിന്‍റെ സംഭാഷണത്തോടെയാണ് രണ്ട് മിനിറ്റിന് താഴെ ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആരംഭിക്കുന്നത്. യുദ്ധവിമാനങ്ങൾ തീ മഴ പെയ്യിക്കുന്ന ഷോട്ടുകളോടെയും, മാരക ആയുധങ്ങളുടെ പരീക്ഷണങ്ങളോടു കൂടിയുമാണ് ട്രെയിലര്‍ തുടങ്ങുന്നത്.

രാത്രി സമയത്ത് വരണ്ട ഭൂപ്രകൃതിയിൽ നടക്കുന്ന അനിൽ കപൂറിന്‍റെ കഥാപാത്രത്തെയും ട്രെയിലറിന്‍റെ തുടക്കത്തില്‍ കാണാം. അനില്‍ കപൂറിന്‍റെ മുഖം സ്‌ക്രീനില്‍ ആദ്യമായി പ്രത്യക്ഷപ്പെടുമ്പോള്‍ 'എനിക്ക് രാവണന്‍റെ ലങ്കയ്ക്ക് തീയിടണം. എന്നാൽ അതേ തീയിൽ ഞാൻ പൊള്ളലേറ്റാലോ?' -എന്ന ആദിത്യ റോയ് കപൂറിന്‍റെ കഥാപാത്രത്തിന്‍റെ വാചകമാണ് കേള്‍ക്കാനാവുക.

ആദിത്യയുടെ ബോഡി ഷോട്ടുകള്‍ ഉള്‍പ്പെടെ നിരവധി ഹൈ ഒക്‌ടെയിന്‍ സീക്വന്‍സുകളും ട്രെയിലറില്‍ ദൃശ്യമാകുന്നുണ്ട്. അനില്‍ കപൂറിന്‍റെ ഷെല്ലി റുംഗ്‌ത എന്ന കഥാപാത്രം തന്‍റെ സാമ്രാജ്യത്തിനുള്ളിലെ ചാരനെ കണ്ടെത്താൻ ശ്രമിക്കുന്നതും ട്രെയിലറില്‍ കാണാം.

ആദിത്യ റോയ്‌ കപൂറും അനില്‍ കപൂറും ട്രെയിലര്‍ തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. 'ഷെല്ലിയുടെ ലങ്ക കത്തിക്കാന്‍ ഷാൻ ഒരുങ്ങിക്കഴിഞ്ഞു' -എന്ന അടിക്കുറിപ്പിലാണ് ആദിത്യ റോയ്‌ ട്രെയിലര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

ആയുധ ഇടപാടില്‍ ശക്തനായ ഷെല്ലി റുംഗ്‌ത എന്ന കഥാപാത്രത്തെയാണ് അനില്‍ കപൂര്‍ 'ദി നൈറ്റ് മാനേജറില്‍' അവതരിപ്പിക്കുന്നത്. 'നൈറ്റ് മാനേജറില്‍' അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് താരം ഇപ്പോള്‍. തന്‍റെ 'നൈറ്റ് മാനേജര്‍' വിശേഷങ്ങളെ കുറിച്ച് അനില്‍ കപൂര്‍ പറയുന്നുണ്ട്.

'ദി നൈറ്റ് മാനേജറിൽ ഷെല്ലി റുംഗ്‌തയെ അവതരിപ്പിക്കുന്നത് തികച്ചും ആഹ്ലാദകരമായിരുന്നു. ഷെല്ലി എങ്ങനെയാണ് ഏറ്റവും മികച്ച വില്ലന്മാരിൽ ഒരാളായി മാറിയത് എന്നത് കൗതുകകരമാണ്. ഈ രണ്ടാം ഭാഗത്തിൽ, പുതിയ രഹസ്യങ്ങൾ അനാവരണം ചെയ്യാനും നിങ്ങളെ ആശ്ചര്യപ്പെടുത്താനും തയ്യാറാകൂ.' -അനില്‍ കപൂര്‍ പറഞ്ഞു.

'ഷെല്ലിയും ഷാനും ഒന്നിച്ചിരിക്കുമ്പോൾ ഷെല്ലിയുടെ മനസ്സിലുള്ളത് എന്താണെന്ന് ആർക്കും അറിയാൻ കഴിയില്ല. ഈ കഥാപാത്രത്തിന് പിന്നിലെ സൂത്രധാരനായ സന്ദീപ് മോദി, കൗശലമുള്ള ഒരു വില്ലനെയാണ് സൃഷ്‌ടിച്ചത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ശരിക്കും ആസ്വാദ്യകരമായ അനുഭവമായിരുന്നു. വരാനിരിക്കുന്ന ആകർഷകമായ യാത്രയ്ക്ക് പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത് വരെ എനിക്ക് കാത്തിരിക്കാനാവില്ല.' -അനില്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു.

സീരീസിനെ കുറിച്ച് ആദിത്യ റോയ്‌ കപൂറും പ്രതികരിക്കുന്നുണ്ട്. 'പരമ്പരയുടെ ആദ്യ ഭാഗത്തിന് ലഭിച്ച പ്രതികരണം ചെറുതല്ല. സീസൺ 2ന് വലിയൊരു ഗൂഢാലോചന ഉണ്ടെന്ന് തോന്നുന്നു! എന്‍റെ കഥാപാത്രം ഷാൻ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. ഈ യാത്ര കൂടുതൽ ആവേശഭരിതമാക്കുന്നു. ഈ രണ്ടാം ഭാഗത്തിൽ അപ്രതീക്ഷിതമായ ട്വിസ്‌റ്റുകളും സർപ്രൈസുകളും ഉണ്ടെന്ന് പ്രേക്ഷകർക്ക് ഉറപ്പിക്കാം.' -ആദിത്യ റോയ് കപൂര്‍ പറഞ്ഞു.

ജോൺ ലെ കാരെയുടെ 'ദി നൈറ്റ് മാനേജര്‍' എന്ന നോവലിന്‍റെ ഹിന്ദി അഡാപ്‌റ്റേഷനാണ് അതേ പേരിലുള്ള വെബ്‌ സീരീസ്. മനോഹരമായ ആഡംബര കാഴ്‌ചകളാല്‍ പൊതിഞ്ഞ സീരീസിൽ ശോഭിത ധൂലിപാല, തിലോത്തമ ഷോം, ശാശ്വത ചാറ്റർജി, രവി ബെൽ എന്നിവരാണ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ദി ഇങ്ക് ഫാക്‌ടറിയും ബനിജയ് ഏഷ്യയും ചേർന്നാണ് 'ദി നൈറ്റ് മാനേജര്‍ 2'ന്‍റെ നിർമാണം. സന്ദീപ് മോദിയാണ് സംവിധാനം. പ്രിയങ്ക ഘോഷ് സെക്കന്‍ഡ് ഡയറക്‌ടറുമാണ്. 2023 ജൂൺ 30ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറില്‍ ദി നൈറ്റ് മാനേജര്‍ 2 റിലീസിനെത്തും.

Also Read:ദി നൈറ്റ് മാനേജർ രണ്ടാം ഭാഗം റിലീസ് പ്രഖ്യാപിച്ചു,ട്രെയിലര്‍ ജൂണ്‍ 5ന്

ABOUT THE AUTHOR

...view details