ന്യൂഡൽഹി: ദേശിയ തലസ്ഥാനത്ത് ഇടവേളക്ക് ശേഷം സീസണിലെ ഏറ്റവും കുറവ് താപനില രേഖപ്പെടുത്തി. ഡൽഹിയിൽ കുറഞ്ഞ താപനിലയായ 21.7 ഡിഗ്രി സെൽഷ്യസാണ് റിപ്പോർട്ട് ചെയ്‌തത്. ഡൽഹിയിലെ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യൽസിലെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്തരീക്ഷത്തിലെ ആപേക്ഷിക ആർദ്രത 53 ശതമാനം രേഖപ്പെടുത്തി.
ഡല്‍ഹിയില്‍ താപനില കുറയുന്നു; ഇന്ന് രേഖപ്പെടുത്തിയത് 21.7 ഡിഗ്രി സെല്‍ഷ്യല്‍സ്
വലിയ ഇടവേളക്ക് ശേഷമാണ് ഡൽഹിയിൽ കുറഞ്ഞ താപനിലയായ 21.7 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്യുന്നത്
ഡൽഹിയിൽ കുറഞ്ഞ താപനില 21.7 ഡിഗിരി സെൽഷ്യസ് രേഖപ്പെടുത്തി
രാവിലെ ഭാഗികമായി തെളിഞ്ഞ ആകാശമാണെന്നാണ് ഐഎംഡി പ്രവചനം. ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം "മിതമായ" വിഭാഗത്തിൽ രേഖപ്പെടുത്തി. വായു ഗുണനിലവാര സൂചിക (എക്യൂഐ) 0 മുതൽ 50 വരെ അപകടമില്ല, 51 മുതൽ 100 വരെ തൃപ്തികരവും, 101 മുതൽ 200 വരെ മിതവുമാണ്. 201 മുതൽ 300 വരെ മോശവും, 301 മുതൽ 400 വരെ വളരെ മോശവുമാണ്. 401 മുതൽ 500 വരെ അപകട സാധ്യത കൂടുതലാണ്.
ALSO READ:ഡല്‍ഹിയിലെ വായു ഗുണനിലവാരം മിതമായ നിലയിൽ