ശ്രീനഗർ: നഗരത്തിലെ ഈദ്ഗാഹ് പ്രദേശത്ത് ഞായറാഴ്‌ച സുരക്ഷാസേനയ്‌ക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തി തീവ്രവാദികൾ. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇന്നലെ രാത്രി 8.05ഓടെ നഗരത്തിലെ സെയ്‌ദ്‌പോറ ഈദ്‌ഗാഹ് ഏരിയയിൽ പൊലീസിന്‍റെയും സിആർപിഎഫിന്‍റെയും സംയുക്ത സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡരികിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഈദ്ഗാഹ് പ്രദേശത്ത് തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തി. സംഭവത്തിൽ ശ്രീനഗർ സംഗം നിവാസി അജാസ് അഹമ്മദ് ദേവയ്‌ക്ക് (32) പരിക്കേറ്റു. ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റവാളികളെ പിടികൂടാനുള്ള ഓപ്പറേഷൻ ആരംഭിച്ചുവെന്നും പൊലീസ് ട്വീറ്റ് ചെയ്‌തു.