മുംബൈ :അടുത്തിടെ പുറത്തിറങ്ങിയ 'ദി കശ്മീർ ഫയൽസ്' എന്ന ചിത്രത്തെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎ നിതേഷ് റാണെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തെഴുതി.
ജമ്മു കശ്മീരിലെ ഹിന്ദു സമൂഹത്തിന് നേരെ മുസ്ലിം ഭീകരർ നടത്തുന്ന അതിക്രമങ്ങളുടെ ശരിയും സത്യവുമായ ചിത്രീകരണമാണ് ചിത്രത്തിലെന്ന് അവകാശപ്പെട്ട അദ്ദേഹം അത് ആദ്യമായി കാണാൻ ആളുകള്‍ക്ക് അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
Also Read: സേതുരാമയ്യരുടെ അഞ്ചാം വരവ്: 'സിബിഐ 5 ദി ബ്രെയിൻ', ടൈറ്റില്‍ പുറത്ത്
ചിത്രത്തിന് സംസ്ഥാന വ്യാപകമായി നികുതി ഇളവ് നല്‍കണം. വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവഹിച്ച് സീ സ്റ്റുഡിയോസ് നിർമിച്ചതാണ് ചിത്രം. കശ്മീരിൽ നിന്നുള്ള ഹിന്ദുക്കളുടെ പലായനമാണ് ഇതിവൃത്തം.
അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഞായറാഴ്ച ഗുജറാത്ത്, മധ്യപ്രദേശ് സർക്കാരുകൾ 'ദി കശ്മീർ ഫയൽസ്' സിനിമ നികുതിരഹിതമാക്കാൻ തീരുമാനിച്ചിരുന്നു.