മുംബൈ :ബോളിവുഡ് താരം സോനു സൂദിന്‍റെ മുംബൈയിലെ വസതിയിൽ പരിശോധന നടത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. തുടർച്ചയായ രണ്ടാം ദിവസമാണ് പരിശോധന. നേരത്തേ താരത്തിന്‍റെ ഓഫിസുകളിലും ഇത്തരത്തിൽ പരിശോധന നടത്തിയിരുന്നു.
സോനുവിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയും ലഖ്‌നൗ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനവും തമ്മിൽ അടുത്തിടെ നടന്ന ഇടപാട് ആദായനികുതി വിഭാഗത്തിന്‍റെ നിരീക്ഷണത്തിലാണ്. ഈ ഇടപാടിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെത്തുടർന്നാണ് പരിശോധന.
ബുധനാഴ്‌ച ആദായനികുതി വകുപ്പ് ജൂഹുവിലെ അദ്ദേഹത്തിന്‍റെ വസതിയിൽ പ്രവർത്തിക്കുന്ന ചാരിറ്റി ഓഫിസ് ഉൾപ്പെടെ ആറ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. 20 മണിക്കൂറോളം പരിശോധന നീണ്ടു. സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയ പകപ്പോക്കലാണെന്ന ആക്ഷേപം ഉയന്നതോടെ ബിജെപി അത് നിഷേധിച്ചിരുന്നു.