ഹൈദരാബാദ്:കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്‍റെ ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടർ. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തെലങ്കാന മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടർ - കെ ചന്ദ്രശേഖരറാവു
ഏപ്രിൽ 19നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചത്
തെലങ്കാന മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടർ
ഏപ്രിൽ 19നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി ബുധനാഴ്‌ച നടത്തിയ ആന്‍റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലം കാണിച്ചെങ്കിലും ആർടിപിസിആർ പരിശോധനയിൽ കൃത്യമായ ഫലം കണ്ടിരുന്നില്ല. എന്നാൽ മന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ മറ്റൊരു ആർടിപിസിആർ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ ഫിസിഷ്യൻ ഡോ. എം.വി റാവു വ്യക്തമാക്കിയാതായി സിഎംഒ അറിയിച്ചു.