സരൺ (ബിഹാർ): ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡായ ഉംലിംഗ് ലായിൽ എത്തിയ ആദ്യ വനിത സൈക്ലിസ്റ്റ് എന്ന റെക്കോഡ് സ്വന്തമാക്കി ബിഹാർ സ്വദേശിയായ സബിത മഹതോ. റോത്തൻ ലാ, ബരാലാച ലാ, നകില, ലച്ചുൻ ലാ, തൻലംഗ് ലാ, നോർബു ലാ എന്നിവ താണ്ടിയാണ് സബിത ഉംലിംഗ് ലായിലെത്തിയത്.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ഉംലിംഗ് ലായിൽ എത്തിയ ആദ്യ വനിത സൈക്ലിസ്റ്റ് സബിത മഹതോ 2020ൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡായ ഉംലിംഗ് ലാ ചൈന അതിർത്തിക്കടുത്തുള്ള ലഡാക്കിൽ നിർമിച്ചത്. കിഴക്കൻ ലഡാക്കിലെ ഉമേലാന ചുരത്തിൽ സ്ഥിതി ചെയ്യുന്ന സമുദ്രനിരപ്പിൽ നിന്ന് 19,300 അടി ഉയരത്തിലുള്ള റോഡ് 2021ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടംപിടിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ഉംലിംഗ് ലായിൽ എത്തിയ ആദ്യ വനിത സൈക്ലിസ്റ്റ് സബിത മഹതോ ബിഹാറിലെ ഛപ്ര പട്ടണത്തിൽ നിന്നുള്ള 28കാരിയായ സബിത ഇതിനകം 29 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒറ്റയ്‌ക്ക് സൈക്കിളിൽ യാത്ര ചെയ്‌തതിന്‍റെ ആഗോള റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്. ന്യൂഡൽഹിയിൽ നിന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത യോഗ്യമായ റോഡായ ഉംലിംഗ് ലാ പാസിലേക്ക് ഒറ്റയ്ക്ക് സൈക്കിൾ സവാരി നടത്തിയ സ്ത്രീ എന്ന റെക്കോർഡും ഇപ്പോൾ സബിതയ്ക്ക് സ്വന്തം. പരസ്‌പരം ശാക്തീകരിക്കാൻ സ്ത്രീകളെ ഒരുമിപ്പിക്കുക എന്നതാണ് സബിതയുടെ യാത്രകളുടെ ലക്ഷ്യം.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ഉംലിംഗ് ലായിൽ എത്തിയ ആദ്യ വനിത സൈക്ലിസ്റ്റ് സബിത മഹതോ ജൂൺ 5ന് ന്യൂഡൽഹിയിൽ നിന്ന് ആരംഭിച്ച യാത്ര ജൂൺ 28നാണ് ഉംലിംഗ് ലായിൽ എത്തിച്ചേർന്നത്. റോഡിക് ആണ് യാത്ര സ്പോൺസർ ചെയ്‌തത്. സബിത ഉടൻ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡിന് അപേക്ഷിക്കും.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ഉംലിംഗ് ലായിൽ എത്തിയ ആദ്യ വനിത സൈക്ലിസ്റ്റ് സബിത മഹതോ ജിസ്‌പ, സിങ് സിങ് ബാർ, സർച്ചു, പാങ്, ഡിബ്രിങ്, ഉപ്ഷി, ചുമതാങ്, റോംഗോ, ഹാൻഡിൽ, ഫോട്ടില തുടങ്ങിയ ഏറ്റവും വെല്ലുവിളി നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിച്ചാണ് സബിത ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നത്. കഠിനമായ കാലാവസ്ഥയും വെല്ലുവിളി ഉയർത്തിയെങ്കിലും അതനെയെല്ലാം അതിജീവിക്കാൻ സബിതയ്‌ക്കായി.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ഉംലിംഗ് ലായിൽ എത്തിയ ആദ്യ വനിത സൈക്ലിസ്റ്റ് സബിത മഹതോ സരൺ ജില്ലയിലെ ഛപ്രയിലെ ഒരു മധ്യവർഗ കുടുംബത്തിൽ നിന്നുള്ളതാണ് സബിത. മത്സ്യ വിൽപ്പനക്കാരനായിരുന്നു സബിതയുടെ അച്ഛൻ. ഡാർജിലിങ്ങിലെ ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഡ്വാൻസ് പർവതാരോഹണ കോഴ്‌സുകൾ പൂർത്തിയാക്കിയ പ്രൊഫഷണൽ പർവതാരോഹകയായ സബിത, സതോപന്ത് (ഉത്തരാഖണ്ഡ്), കേദാർദാം (ഉത്തരാഖണ്ഡ്), ഗൗരിചെൻ (ആന്ധ്രാപ്രദേശ്), റെനോക്ക്, സോത്കെ കാംഗ്രി (ലഡാക്ക്) കൊടുമുടികളും കീഴടക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ഉംലിംഗ് ലായിൽ എത്തിയ ആദ്യ വനിത സൈക്ലിസ്റ്റ് സബിത മഹതോ ടാറ്റ സ്റ്റീലിലെ ജോലി ഉപേക്ഷിച്ചാണ് സബിത സൈക്ലിങ്ങിലേക്ക് തിരിഞ്ഞത്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, എന്നീ രാജ്യങ്ങളിലും സബിത പര്യടനം നടത്തിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യം യാഥാർഥ്യമാക്കുവാൻ വേണ്ടി 35,000 കിലോമീറ്ററാണ് സബിത ഇതുവരെ സൈക്കിളിൽ പിന്നിട്ട ദൂരം.