ഹൈദരാബാദ്:സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റവിമുക്തനായതില്‍ പ്രതികരണവുമായി ശശി തരൂർ എം.പി. കേസില്‍ നിന്നും തന്നെ മോചിപ്പിച്ച ജഡ്‌ജി ഗീതാജ്ഞലി ഗോയലിനും അഭിഭാഷകരായ വികാസ് പഹ്‌വ, ഗൗരവ് ഗുപ്‌ത എന്നിവരോടുമുള്ള നന്ദി തരൂര്‍ ട്വീറ്റിലൂടെ അറിയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും മാധ്യമങ്ങളുടെ അധിക്ഷേപങ്ങളും തനിയ്‌ക്ക് നേരിടേണ്ടി വന്നതായും ദു:സ്വപ്നത്തിന് പര്യവസാനമായെന്നും തരൂര്‍ പറഞ്ഞു.
ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ നിന്നും വിധി പുറപ്പെടുവിച്ച് എന്നെ മോചിപ്പിച്ച ജഡ്‌ജി ഗീതാഞ്ജലി ഗോയലിന് എന്‍റെ വിനീതമായ നന്ദി രേഖപ്പെടുത്തുന്നു. എന്‍റെ ഭാര്യ സുനന്ദയുടെ ദുരന്തപൂര്‍ണമായ വിയോഗത്തെ തുടര്‍ന്ന് ആരംഭിച്ച നീണ്ട ദു:സ്വപ്നത്തിന് പര്യവസാനമായിരിക്കുന്നു. ഡസൻ കണക്കിന് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍, മാധ്യമങ്ങളുടെ അധിക്ഷേപങ്ങള്‍ എന്നിവയ്‌ക്കിടയിലും ഞാന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം പുലര്‍ത്തി, അത് എനിക്ക് അനുകൂലമായി.
തരൂരിന്‍റെ വാദം അംഗീകരിച്ച് കോടതി
നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ, നടപടിക്രമങ്ങൾ എല്ലാം ശിക്ഷയെ അടിസ്ഥാനമാക്കിയാണ്. എന്നിരുന്നാലും ഇവിടെ നീതി നടപ്പായി. അവസാനം, സുനന്ദയുടെ കുടുംബത്തിനും അവരുടെ ആത്മാവിനും നിത്യശാന്തി നേരാം. ഈ കേസ് പര്യവസാനിപ്പിക്കാന്‍ കൂടെ നിന്ന എന്‍റെ അഭിഭാഷകരോട്, പ്രത്യേകിച്ച് വികാസ് പഹ്‌വ, ഗൗരവ് ഗുപ്‌ത എന്നിവരോട് കൃതജ്ഞത അറിയിക്കുന്നുവെന്നും ട്വീറ്റിലൂടെ തരൂര്‍ പറഞ്ഞു.