യദ്‌ഗീര്‍(കര്‍ണാടക) : ഭഗവത്‌ഗീത സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഭഗവത്‌ഗീത കുട്ടികളില്‍ ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തുമെന്നും ബൊമ്മൈ പറഞ്ഞു. ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളില്‍ ഭഗവദ്‌ഗീത ഉള്‍പ്പെടുത്താന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു .
ഭഗവദ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വിചക്ഷണരുമായി ആലോചിച്ചുവരികയാണെന്നാണ് കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ് പ്രതികരിച്ചത്. ധാര്‍മിക മൂല്യങ്ങള്‍ കുട്ടികളില്‍ കുറഞ്ഞുവരികയാണ്.