സോപോറിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗണ്‍സിലര്‍ മരിച്ചു - കശ്മീർ
ബാരാമുള്ള ജില്ലയിലെ സൊപോറിലാണ് അക്രമണമുണ്ടായത്
ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കൗൺസിലർ കൊല്ലപ്പെട്ടു
കശ്‌മീര്‍:ബാരാമുള്ള ജില്ലയിലെ സോപോറിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കൗണ്‍സിലര്‍ മരിച്ചു. ആക്രമണത്തില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഷംസുദീന്‍ എന്ന കൗണ്‍സിലറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്പെഷ്യൽ പൊലീസ് ഓഫീസർ ഷഫത്ത് നസീർ ഖാന്‍, കൗൺസിലർ റിയാസ് അഹമ്മദ് എന്നിവർ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. ഇന്നലെയാണ് സോപോറില്‍ ആക്രമണമുണ്ടായത്.