ന്യൂഡല്‍ഹി :പരാതിക്കാരി തന്നെയാണ് അവരുടെ സീറ്റില്‍ മൂത്രമൊഴിച്ചതെന്ന ശങ്കര്‍ മിശ്രയുടെ ഡല്‍ഹി സെഷന്‍സ് കോടതിയിലെ വാദത്തിന് മറുപടിയുമായി പ്രസ്‌തുത യാത്രക്കാരി. വൃത്തികെട്ട പ്രവര്‍ത്തിയില്‍ കുറ്റബോധം തോന്നാതെ തന്നെ വീണ്ടും മാനസികമായി പീഡിപ്പിക്കാന്‍ വേണ്ടി നുണപ്രചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ശങ്കര്‍ മിശ്രയെന്ന് അവര്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി. തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും കെട്ടിച്ചമച്ചതാണെന്നും പറയേണ്ട ആവശ്യം പോലും ഇല്ല.
തന്നെ ഇകഴ്‌ത്തുന്നതും അവഹേളിക്കുന്നതുമാണ് ശങ്കര്‍ മിശ്രയുടെ ആരോപണം. ശങ്കര്‍ മിശ്രയുടെ വാദം അയാളുടെ തന്നെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്. താന്‍ പരാതിയുമായി മുന്നോട്ടുപോകുന്നത് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഭാവിയില്‍ മറ്റൊരാള്‍ക്ക് സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണെന്നും അവര്‍ വ്യക്തമാക്കി.
ഡല്‍ഹി സെഷന്‍സ് കോടതിയില്‍ നടന്ന വാദത്തിനിടയിലാണ് ശങ്കര്‍ മിശ്ര മുതിര്‍ന്ന അഭിഭാഷകന്‍ രമേശ് ഗുപ്‌ത വഴി പരാതിക്കാരി തന്നെയാണ് മൂത്രമൊഴിച്ചത് എന്ന വാദം ഉന്നയിച്ചത്. "പരാതി കൊടുത്ത സ്‌ത്രീയുടെ സീറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതാണ്. മിശ്രയ്‌ക്ക് അവിടെ പോകാന്‍ സാധിക്കുമായിരുന്നില്ല. അറിയാതെ മൂത്രമൊഴിച്ച് പോകുന്ന പ്രശ്‌നം(incontinence) ആ സ്‌ത്രീക്കുണ്ട്.