ന്യൂഡൽഹി: കർഷക സംഘടനകളാണ് കാർഷിക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തതെന്നും താൻ കർഷക സംഘടനയുടെ അംഗമല്ലെന്നും ദീപ് സിദ്ദു. ചെങ്കോട്ടയിലേക്ക് പോകാൻ സിദ്ദു ആരോടും ആഹ്വാനം ചെയ്‌തിട്ടില്ലെന്നും സിദ്ദു ജനക്കൂട്ടത്തെ അണിനിരത്തിയതിന് തെളിവുകളൊന്നുമില്ലെന്നും ദീപ് സിദ്ദുവിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കർഷക സംഘടനയില്‍ അംഗമല്ലെന്ന് ദീപ് സിദ്ദു ഹൈക്കോടതിയിൽ - ദീപ് സിദ്ദു
താൻ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും ഒരു വീഡിയോ പോസ്റ്റു ചെയ്യുക മാത്രമാണ് താൻ ചെയ്‌തതെന്നും ദീപ് സിദ്ദു ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയെ അറിയിച്ചു.
താൻ കർഷക സംഘടനയുടെ അംഗമല്ലെന്ന് ദീപ് സിദ്ദു ഡൽഹി ഹൈക്കോടതിയിൽ
സിദ്ദു അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അക്രമം തുടങ്ങുന്നതിന് മുമ്പേ സിദ്ദു സംഭവ സ്ഥലത്ത് നിന്ന് പോയിരുന്നുവെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സിദ്ദു ഒരു വീഡിയോ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്‌തതെന്നും എല്ലാ തെറ്റുകളും അക്രമം അല്ലെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സിദ്ദുവിന്‍റെ ജാമ്യപേക്ഷ കോടതി ഇന്ന് വാദം കേള്‍ക്കാനായി പരിഗണിച്ചിരുന്നു.