ന്യൂഡൽഹി:ഡൽഹിയിലെ വായുഗുണനിലവാരം മോശം നിലയിലെത്തി. ഇന്നത്തെ വായുഗുണനിലവാര സൂചിക 280 ആയി രേഖപ്പെടുത്തി. മുംബൈയിലെയും അഹമ്മദാബാദിലെയും വായുനിലവാരം മോശം അവസ്ഥയിൽ തുടരുകയാണ്. ഡൽഹിയിലെ ആനന്ദ് വിഹാറിൽ 221, ചാന്ദ്നി ചൗക്കിൽ 250, രോഹിണിയിൽ 252, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 227, ലോധി റോഡിൽ 121 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക.
ഡൽഹിയിലെ വായുഗുണനിലവാരം വളരെ മോശം നിലയിൽ
0-50 പരിധിയിൽ 'നല്ലത്', 51-100 'തൃപ്‌തികരം', 101-200 'മിതം', 201-300 'മോശം', 301-400 'വളരെ മോശം', 401 -500 'അതികഠിനം' എന്നിങ്ങനെയാണ് വായുനിലവാര സൂചിക കണക്കാക്കുന്നത്. വായുവിന്‍റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വായുഗുണനിലവാര സൂചിക സഹായിക്കുന്നു.