ആരാധകര്‍ വളരെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രം (Chiyaan Vikram) ചിത്രമാണ് 'തങ്കലാന്‍' (Thangalaan). പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ (Pa Ranjith movie) ഗംഭീര ടീസര്‍ റിലീസ് ചെയ്‌തു (Thangalaan Teaser). കാഴ്‌ച്ചക്കാരെ ത്രസിപ്പിക്കുന്ന ആക്ഷന്‍ പാക്ക്‌ഡ് രംഗങ്ങളാല്‍ സമ്പന്നമായ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.
പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും സ്വന്തം ഭൂമിയെയും അവിടത്തെ ജനങ്ങളെയും രക്ഷിക്കാന്‍ ദൃഢനിശ്ചയം എടുക്കുന്ന ഒരു അചഞ്ചലനായ നേതാവിന്‍റെ വേഷമാണ് ചിത്രത്തില്‍ ചിയാന്‍ വിക്രമിന്. ചിയാന്‍ വിക്രമിന്‍റെ ഏറ്റവും വലിയ മേക്കോവറുകളില്‍ ഒന്നാണ് 'തങ്കലാനി'ലേത്. ചിത്രത്തിലെ വിക്രമിന്‍റെ ഗെറ്റപ്പുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
Also Read:'എന്‍റെ തങ്കലാന് ജന്മദിനാശംസകൾ' ; ഞെട്ടിക്കാനൊരുങ്ങി ചിയാന്‍ വിക്രം, പിറന്നാള്‍ സര്‍പ്രൈസുമായി പാ രഞ്ജിത്ത്
മാളവിക മോഹന്‍, പാര്‍വതി തിരുവോത്ത് എന്നിവരാണ് സിനിമയിലെ നായികമാര്‍. പശുപതി, ഡാനിയൽ കാൽടാഗിറോൺ, ഹരികൃഷ്‌ണൻ അൻബുദുരൈ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയില്‍ നിന്നുള്ള വിക്രമിന്‍റെ മേക്കോവര്‍ വീഡിയോ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വിക്രമിന്‍റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു 'തങ്കലാന്‍' ടീം വിക്രമിന്‍റെ മേക്കോവര്‍ വീഡിയോ പങ്കുവച്ചത്. 'തങ്കലാന്‍റെ' സ്‌പെഷ്യല്‍ പോസ്‌റ്ററിനൊപ്പമാണ് പാ രഞ്ജിത്ത് മേക്കോവര്‍ വീഡിയോ പങ്കുവച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് 'തങ്കലാന്‍'. സംവിധായകന്‍ പാ രഞ്ജിത്ത് തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. തമിഴ് പ്രഭയ്‌ക്കൊപ്പമാണ് പാ രഞ്ജിത്ത് തിരക്കഥ എഴുതിയത്.
Also Read:Vikram's Thangalaan Release Date: കാത്തിരിപ്പിന് വിരാമം: തങ്കലാനിലൂടെ വിസ്‌മയിപ്പിക്കാൻ ചിയാൻ വിക്രം; റിലീസ് തീയതി പുറത്ത്
സ്‌റ്റുഡിയോ ഗ്രീനും നീലം പ്രൊഡന്‍ക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. എ കിഷോർ കുമാർ ഛായാഗ്രഹണവും ശെൽവ ആർകെ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം. 2024 ജനുവരി 26നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമായും തമിഴില്‍ ഒരുക്കിയിരിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും.
മണിരത്‌നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വന്‍ 2' ആയിരുന്നു വിക്രമിന്‍റേതായി ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രം. പൊന്നിയിന്‍ സെല്‍വനില്‍ ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്. ആദിത്യ കരികാലനായുള്ള വിക്രമിന്‍റെ വേഷ പകര്‍ച്ചയെ പ്രേക്ഷകര്‍ വാനോളം പുകഴ്‌ത്തിയിരുന്നു. ഇതിന് പിന്നാലയാണ് പുതിയ വേഷപ്പകര്‍ച്ചയില്‍ വിക്രം 'തങ്കലാനി'ല്‍ എത്തുന്നത്.
Also Read:Vikram's Chiyaan 62 Announcement Video : വിക്രമിന്‍റെ 'ചിയാൻ 62' വരുന്നു; ത്രില്ലടിപ്പിച്ച് അനൗൺസ്‌മെന്‍റ് വീഡിയോ