മുംബൈ : താനെ സെക്‌സ് റാക്കറ്റ് കേസിൽ നടിമാരെ അറസ്റ്റ് ചെയ്‌തിട്ടില്ലെന്ന് പൊലീസ്. സെക്‌സ് റാക്കറ്റിനൊപ്പം പിടിയിലായ രണ്ട് തെന്നിന്ത്യൻ നടിമാരെയും സംഘം ലൈംഗിക ചൂഷണത്തിന് വിധേയരാക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റ് ചെയ്‌തുവെന്ന രീതിയിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് പൊലീസ് വിശദീകരണം. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി പ്രതികള്‍ മുതലാക്കുകയായിരുന്നു. തെറ്റിദ്ധരിപ്പിച്ച് സംഘം ഒപ്പം കൂട്ടുകയായിരുന്നെന്ന് നടിമാർ പൊലീസിന് മൊഴി നല്‍കി. പ്രതികള്‍ക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടോയെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
താനെ സെക്‌സ് റാക്കറ്റ് കേസ് : നടിമാരെ ചൂഷണം ചെയ്യുകയായിരുന്നെന്ന് പൊലീസ് - താനെ സെക്‌സ് റാക്കറ്റ് കേസ്
സെക്‌സ് റാക്കറ്റിനൊപ്പം പിടിയിലായ രണ്ട് തെന്നിന്ത്യൻ നടിമാരെയും സംഘം ലൈംഗിക ചൂഷണത്തിന് വിധേയരാക്കുകയായിരുന്നുവെന്ന് പൊലീസ്.
![താനെ സെക്‌സ് റാക്കറ്റ് കേസ് : നടിമാരെ ചൂഷണം ചെയ്യുകയായിരുന്നെന്ന് പൊലീസ് Thane Thane sex racket reformatory Thane sex racket Two Tamil actresses held then sent to reformatory താനെ സെക്‌സ് റാക്കറ്റ് കേസ് സെക്‌സ് റാക്കറ്റിനൊപ്പം പിടിയിലായ രണ്ട് തെന്നിന്ത്യൻ നടിമാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12007053-963-12007053-1622738417100.jpg)
Read more: ലൈംഗിക പീഡന റാക്കറ്റ് പ്രതികൾക്ക് ചാർജ്‌ഷീറ്റ് പകർപ്പുകൾ നൽകി
അപ്പാര്‍ട്ട്‌മെൻ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഘത്തില്‍ കുടുങ്ങിയ രണ്ട് നടികളെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. താനെയിലെ പഞ്ചപഗഡിയില്‍ നിന്നാണ് പെണ്‍വാണിഭസംഘത്തെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ 42 കാരനായ സുനില്‍, ഹസീന ഖാലിദ് മേമന്‍, അപ്പാര്‍ട്ട്‌മെൻ്റ് ഉടമ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്. വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.