കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്ര താനെയിലെ ഭീവണ്ടി മാർക്കറ്റിൽ വൻ തീപിടിത്തം - four shops gutted due to fire in Thane

താനെയിലെ ഭീവണ്ടി മാർക്കറ്റിലെ പർനക പ്രദേശത്തെ ഒരു കെട്ടിടത്തിലെ സ്ത്രീകളുടെ തയ്യൽ കടകളിലാണ് തീപിടിത്തം ഉണ്ടായത്

http://10.10.50.85//maharashtra/22-August-2021/mh-tha-1-bhiwandi-3-vis-1-photo-mh-1000_22082021113356_2208f_1629612236_471.png
http://10.10.50.85//maharashtra/22-August-2021/mh-tha-1-bhiwandi-3-vis-1-photo-mh-1000_22082021113356_2208f_1629612236_471.png

By

Published : Aug 22, 2021, 5:27 PM IST

Updated : Aug 22, 2021, 10:53 PM IST

താനെ: മഹാരാഷ്ട്ര താനെയിലെ ഭീവണ്ടി മാർക്കറ്റിൽ വൻ തീപിടിത്തം. നാല് കടകൾ കത്തിനശിച്ചു. മാർക്കറ്റിലെ പർനക പ്രദേശത്തെ ഒരു കെട്ടിടത്തിലെ സ്ത്രീകളുടെ തയ്യൽ കടകളിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. നാല് കടകളും പൂർണമായും കത്തിനശിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. കടകൾക്കകത്ത് ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം തന്നെ കത്തി നശിച്ചു.

മഹാരാഷ്ട്ര താനെയിലെ ഭീവണ്ടി മാർക്കറ്റിൽ വൻ തീപിടിത്തം
Last Updated : Aug 22, 2021, 10:53 PM IST

ABOUT THE AUTHOR

...view details