മുംബൈ: അംബേദ്ക്കറിന്‍റെ 130-ാം ജന്മദിനത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, മുംബൈ മേയർ കിഷോരി പെദ്‌നേക്കർ, തുടങ്ങിയ നേതാക്കൾ എന്നിവർ പുഷ്പാർച്ചന നടത്തി. താക്കറെയും മറ്റ് നേതാക്കളും രാവിലെ മുംബൈയിലെ അംബേദ്കർ സ്മാരകമായ ചൈത്യ ഭൂമി സന്ദർശിച്ചു. അംബേദ്കർ ജന്മവാർഷികത്തോടനുബന്ധിച്ച് ഓരോ വർഷവും ധാരാളം ആളുകൾ ചൈത്യ ഭൂമി സന്ദർശിക്കാറുണ്ട്. സ്മാരകത്തിൽ ഒരു സമയം അഞ്ച് പേർക്ക് സന്ദർശനം നടത്താം.
അംബേദ്കർ ജയന്തി; പുഷ്പാർച്ചന അർപ്പിച്ച് ഉദ്ദവ് താക്കറെ - അനുസ്‌മരിച്ച് ഉദ്ദവ് താക്കറെ
താക്കറെയും മറ്റ് നേതാക്കളും രാവിലെ മുംബൈയിലെ അംബേദ്കർ സ്മാരകമായ ചൈത്യ ഭൂമി സന്ദർശിച്ചു.
അംബേദ്‌കർ ജയന്തി
അതേസമയം, കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാർ ചൊവ്വാഴ്ച സംസ്ഥാനത്തൊട്ടാകെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ ഏപ്രിൽ 14 രാത്രി 8 മുതൽ പ്രാബല്യത്തിൽ വരും.