ബെംഗളൂരു: 19ാമത് കർണാടക ഗവർണറായി മുൻ രാജ്യസഭ എംപി തവർചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്‌തു. 2014 മുതൽ കർണാടക ഗവർണറായ സേവനമനുഷ്‌ഠിച്ച വജുഭായി ആർ വാലയ്‌ക്ക് പകരമാണ് ഗെലോട്ട് സ്ഥാനമേൽക്കുന്നത്. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുൻ ഗവര്‍ണര്‍ വജുഭായി ആർ വാല, മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, മറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ജൂലൈ ആറിനാണ് മുൻ കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ വകുപ്പ് മന്ത്രിയായ ഗെലോട്ടിനെ കർണാടകയുടെ പുതിയ ഗവർണറായി നിയമിച്ചത്.