കേരളം

kerala

ETV Bharat / bharat

ഇംഫാലില്‍ ബിജെപി എംഎല്‍എയെ ആക്രമിച്ച് പ്രതിഷേധക്കാര്‍; മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവായി കുൽദീപ് സിങ്ങിനെ നിയമിച്ചു - സെൻട്രൽ റിസർവ് പൊലീസ് സേന

ഭരണഘടനയുടെ ആർട്ടിക്കിൾ 355 പ്രകാരമാണ് കുല്‍ദീപ് സിങ്ങിന്‍റെ നിയമനം. ദേശീയ അന്വേഷണ ഏജൻസി, സെൻട്രൽ റിസർവ് പൊലീസ് സേന മുൻ ഡിഐജി ആണ് കുല്‍ദീപ് സിങ്

Tezpur Sonitpur Manipur article 355 Imposed  article 355 Imposed  article 355  ബിജെപി എംഎല്‍എയെ ആക്രമിച്ച് പ്രതിഷേധക്കാര്‍  ഭരണഘടനയുടെ ആർട്ടിക്കിൾ 355  ദേശീയ അന്വേഷണ ഏജൻസി  സെൻട്രൽ റിസർവ് പൊലീസ് സേന  കുല്‍ദീപ് സിങ്
ഇംഫാലില്‍ ബിജെപി എംഎല്‍എയെ ആക്രമിച്ച് പ്രതിഷേധക്കാര്‍

By

Published : May 5, 2023, 2:26 PM IST

തേസ്‌പൂര്‍ (അസം): ബുധനാഴ്‌ച നടന്ന ഗോത്രവര്‍ഗ ഐക്യ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് മണിപ്പൂരില്‍ സെക്ഷന്‍ 355 ഏര്‍പ്പെടുത്തി. മണിപ്പൂരിലെ സ്ഥിതിഗതികള്‍ വഷളായ സാഹചര്യത്തില്‍ ദേശീയ അന്വേഷണ ഏജൻസി, സെൻട്രൽ റിസർവ് പൊലീസ് സേന മുൻ ഡിഐജി കുൽദീപ് സിങ്ങിനെ മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവായി ആഭ്യന്തര മന്ത്രാലയം നിയമിച്ചതായി ഉന്നതതല വൃത്തങ്ങൾ അറിയിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 355 പ്രകാരമാണ് കുല്‍ദീപ് സിങ്ങിന്‍റെ നിയമനം.

മണിപ്പൂരിലെ ഫെർസൗൾ ജില്ലയിലെ തൻലാനിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ ബിജെപി നേതാവ് വാള്‍ട്ടെ വ്യാഴാഴ്‌ച ഇംഫാലിൽ പ്രതിഷേധക്കാരുടെ ആക്രമണത്തിന് ഇരയായി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് വാള്‍ട്ടെയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇംഫാലിലെ തന്‍റെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് വാള്‍ട്ടെയ്‌ക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വാള്‍ട്ടെ നിലവില്‍ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) ചികിത്സയിലാണ്.

കുക്കി സമുദായത്തിലെ അംഗമാണ് വാൽട്ടെ. കഴിഞ്ഞ ബിജെപി സർക്കാരിൽ മണിപ്പൂരിലെ ആദിവാസി-ഹിൽസ് മന്ത്രിയായിരുന്നു വാൾട്ടെ. അതേസമയം വാൾട്ടെയെ അദ്ദേഹത്തിന്‍റെ സ്വകാര്യ നമ്പറിൽ ബന്ധപ്പെടാൻ ഇടിവി ഭാരത് ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.

മണിപ്പൂരിന്‍റെ ചില ഭാഗങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. മോറെ, കാങ്‌പോക്‌പി മേഖലകളിലാണ് സംഘർഷാവസ്ഥ നിയന്ത്രണവിധേയമായത് എന്നായിരുന്നു സൈന്യം നല്‍കിയ വിവരം. അതേസമയം ഇംഫാലിലും ചുരാചന്ദ്‌പൂരിലും സമാധാന നില പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ് എന്നും സൈന്യം വ്യക്തമാക്കി. മുന്‍കരുതല്‍ നടപടിയായി നാഗാലാൻഡ്, ഗുവാഹത്തി, തേസ്‌പൂർ എന്നിവിടങ്ങളിൽ നിന്നും അധിക സൈന്യത്തെ സംസ്ഥാനത്ത് എത്തിക്കാനാണ് തീരുമാനം.

മെയ്‌ മൂന്നിനാണ് ഓൾ ട്രൈബൽ സ്റ്റുഡന്‍റ്സ് യൂണിയൻ മണിപ്പൂരിൽ മെയ്‌തിയി വിഭാഗക്കാർക്ക് പട്ടിക വർഗ പദവി നൽകുന്നതിനെതിരെ പ്രതിഷേധിച്ച് റാലി നടത്തിയത്. റാലിയില്‍ മറ്റ് വിഭാഗങ്ങളുമായി സംഘർഷമുണ്ടാവുകയും തുടർന്ന് സംസ്ഥാനത്തെ സ്ഥിതി അക്രമാസക്തമാവുകയും ആയിരുന്നു.

ABOUT THE AUTHOR

...view details