ഷോപ്പിയാൻ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. ഇന്നലെ (ഒക്‌ടോബർ 4) വൈകുന്നേരം മുതലാണ് ദ്രാച്ച് മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ ഇഎമ്മുമായി(ജെഎം) ബന്ധമുള്ള 3 ഭീകരരാണ് കൊല്ലപ്പെട്ടത്.
ജമ്മു കശ്‌മീരിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു - തെക്കൻ കശ്‌മീർ മൂലു
ഇന്നലെ വൈകുന്നേരം മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. ഡ്രാച്ച് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഇന്ന് (ഒക്‌ടോബർ 5) പുലർച്ചെ ഉണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലിലാണ് ലഷ്‌കർ ഇ ത്വയ്‌ബ ഭീകരനെ സുരക്ഷാസേന വധിച്ചത്. കൊല്ലപ്പെട്ട നാല് ഭീകരരിൽ രണ്ട് പേർ പുൽവാമയിൽ അടുത്തിടെ സ്‌പെഷ്യൽ പോലീസ് ഓഫീസർ ജാവേദ് ദാറിനെയും മറ്റൊരു തൊഴിലാളിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ പങ്കുള്ള ഹനാൻ ബിൻ യാക്കൂബ്, ജംഷെഡ് എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
തെക്കൻ കശ്‌മീർ ജില്ലയിലെ മൂലു പ്രദേശത്ത് സുരക്ഷാസേന ഇന്ന് പുലർച്ചെ തെരച്ചിൽ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് എകെ റൈഫിൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പൊലീസ് കണ്ടെടുത്തു. ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.