കുപ്‌വാര (ജമ്മു കശ്‌മീർ): ജമ്മു കശ്‌മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. കുപ്‌വാരയിലെ സുദ്പോറയിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപത്തായി നുഴഞ്ഞു കയറ്റ ശ്രമത്തിനിടെയാണ് ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട ഭീകരനിൽ നിന്നും പിസ്റ്റലുകളും ഗ്രനേഡുകളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെടുത്തു.
കുപ്‌വാരയിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ സൈന്യം വധിച്ചു - jammu kashmir kupwara
കുപ്‌വാരയിലെ സുദ്പോറയിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപത്തായാണ് ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് മാരകായുധങ്ങൾ കണ്ടെടുത്തു.
കുപ്‌വാരയിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ സൈന്യം വധിച്ചു
ജമ്മു കശ്‌മീരിലെ റംബാൻ ജില്ലയിൽ ശനിയാഴ്‌ച സുരക്ഷാസേന ഭീകരരുടെ ഒളിത്താവളം തകർത്ത് ആയുധങ്ങൾ കണ്ടെടുത്തിരുന്നു. ജില്ലയിലെ തഹസിൽ ഖാരി വനമേഖലയിൽ ജെ-കെ പൊലീസും 23 ആർആർ ആർമിയും സംയുക്ത തെരച്ചിൽ ആരംഭിക്കുകയും ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
Last Updated : Oct 26, 2022, 1:26 PM IST