ശ്രീനഗർ :ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലിൽ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. അനന്ത്നാഗ് ജില്ലയിലെ ഖഗുണ്ട് വെരിനാഗ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലും ബന്ദിപോരയിലെ ഷാഗുണ്ട് പ്രദേശത്തുണ്ടായ ആക്രമണത്തിലുമാണ് രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
ലഷ്‌കറെ ത്വയിബ തീവ്രവാദിയായ ഇംതിയാസ് അഹമ്മദ് ദാർ എന്നയാളാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്നും ഷാഗുണ്ട് മേഖലയിൽ അടുത്തിടെ സാധാരണ ജനങ്ങൾക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും കശ്‌മീർ പൊലീസ് മേധാവ് വിജയ് കുമാർ അറിയിച്ചു.