ശ്രീനഗര്‍: കശ്‌മീരില്‍ സുരക്ഷാസേന ഭീകരരുടെ ഒളിത്താവളം തകർത്ത് ആയുധങ്ങള്‍ പിടിച്ചെടുത്തു. പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമത്തിലായിരുന്നു ഭീകരുടെ താവളം. ഗ്രാമത്തിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇത് കണ്ടെത്തിയത്.
പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം സംയുക്‌തസേന തകര്‍ത്തു - കശ്‌മീര്‍
ഒളിത്താവളങ്ങളില്‍ നിന്ന് ആയുധശേഖരവും സൈന്യം പിടിച്ചെടുത്തു
പൂഞ്ചില്‍ ഭീകരരുടെ ഒളിതാവളം സംയുക്‌തസേന തകര്‍ത്തു
ഞായറാഴ്‌ച (03 ഏപ്രില്‍ 2022) ലഭിച്ച പ്രത്യേക വിവരത്തിന്‍റെ അടിസ്‌ഥാനത്തിലാണ് സുരക്ഷാസേന തെരച്ചില്‍ നടത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആരേയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്‌തമാക്കി. രണ്ട് എകെ 47 തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങളാണ് അന്വേഷണസംഘം ഒളിത്താവളത്തില്‍ നിന്ന് കണ്ടെടുത്തത്.
Also read: ഹനുമാൻ ജനിച്ചത് കിഷ്‌കിന്ധയിൽ; അവകാശ വാദവുമായി ബിജെപി എംപി തേജസ്വി സൂര്യ