ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിൽ ആയുധങ്ങളും പണവുമായി തീവ്രവാദി അറസ്റ്റില്‍. നിരവധി സ്ഫോടക വസ്തുക്കളും ഇയാളുടെ കൈവശം നിന്ന് കണ്ടെടുത്തു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുപ്വാര പൊലീസും കരസേനയും ചേര്‍ന്ന് ക്രാൽപോര ഗ്രാമത്തിലെ രേഷി ഗുണ്ട് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് തീവ്രവാദി പിടിയിലായത്.
ജമ്മുകശ്മീരില്‍ സ്ഫോടക വസ്തുക്കളുമായി തീവ്രവാദി പിടിയില്‍ - സ്ഫോടക വസ്തു
12 ഗ്രനേഡുകൾ, 182 റൗണ്ട് എകെ-47, 1,69,500 രൂപ എന്നിവയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
ജമ്മുകശ്മീരില്‍ സ്ഫോടക വസ്തുക്കളുമായി തീവ്രവാദി പിടിയില്‍
Read Also…..ജമ്മു കശ്മീരില്‍ യുവാവ് വെടിയേറ്റ് മരിച്ചു
പരിശോധനക്കിടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സൈന്യം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഗാരരയൽ കുപ്വാര നിവാസിയായ അബ്ദുൽ ഗാനി ലോണിന്‍റെ മകൻ അബ്ദുൽ അഹാദ് ലോൺ ആണ് പിടിയിലായത്. 12 ഗ്രനേഡുകൾ, 182 റൗണ്ട് എകെ-47, 1,69,500 രൂപ എന്നിവയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.