ശ്രീനഗർ:ജമ്മു കശ്മീർ പൊലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിൽ തീവ്രവാദിയെ അറസ്റ്റ് ചെയ്യുകയും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു.കുപ്‌വാര പൊലീസും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്‍റെയും നേതൃത്വത്തിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.
ജമ്മു കശ്മീരിലെ കുപ്‌വാരയിൽ തീവ്രവാദി പിടിയിൽ - ജമ്മു കശ്മീരിലെ കുപ്‌വാരയിൽ തീവ്രവാദി പിടിയിൽ
അബ് റഷാദ് ലോൺ എന്നയാളാണ് അറസ്റ്റിലായത്. മൂന്ന് ഗ്രനേഡുകളും എകെ 47 എന്നിവ ഇയാളിൽ നിന്ന് കണ്ടെത്തി.
ജമ്മു കശ്മീരിലെ കുപ്‌വാരയിൽ തീവ്രവാദി പിടിയിൽ
അബ് റഷാദ് ലോൺ എന്നയാളാണ് അറസ്റ്റിലായത്. മൂന്ന് ഗ്രനേഡുകളും എകെ 47 എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് കുപ്‌വാര പൊലീസും സിആർപിഎഫും അതിർത്തി ജില്ലയായ കുപ്‌വാരയിൽ സോഗാം പ്രദേശമായ വാനി ഡോറുസ്സയിൽ നക സ്ഥാപിച്ചു. പരിശോധനയ്ക്കിടെ ഒരാളെ സംശയാസ്പദമായ നിലയിൽ കണ്ടെത്തുകയും പൊലീസ് പിടികൂടുകയും ചെയ്തു.