ശ്രീനഗർ: ജമ്മു താഴ്‌വര ആസ്ഥാനമായി പ്രവർത്തിച്ച രണ്ട് ഭീകരരെ അറസ്റ്റ് ചെയ്‌തു . മർ അഹമ്മദ് മാലിക്, സുഹൈൽ അഹമ്മദ് മാലിക് എന്നിവരാണ് അറസ്‌റ്റിലായത്. ഇവരുടെ താവളം തകർക്കുകയും ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ പിടികൂടുകയും ചെയ്‌തു.
ജമ്മുവിൽ രണ്ട് ഭീകരരെ പിടികൂടി - ദേശിയ വാർത്ത
ഉമർ അഹമ്മദ് മാലിക്, സുഹൈൽ അഹമ്മദ് മാലിക് എന്നിവരാണ് അറസ്‌റ്റിലായത്.
ജമ്മുവിൽ രണ്ട് ഭീകരരെ പിടികൂടി
പ്രാഥമിക അന്വേഷണത്തിൽ ഇവർ ജയ്ഷെ ഇ മുഹമ്മദ് സംഘടനയിലുള്ളവരാണെന്നും കശ്‌മീർ ആസ്ഥാനമായാണ് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് രണ്ട് എകെ-74 വെടിക്കോപ്പുകൾ,ഒരു പിസ്റ്റൾ ,16 ഗ്രെനേഡുകൾ എന്നിവ കണ്ടെടുത്തു.