ശ്രീനഗര്‍: തീവ്രവാദ ധനസമാഹരണ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീരില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) വ്യാപക റെയ്‌ഡ്. ശ്രീനഗര്‍, അനന്ത്നാഗ് ജില്ലകളിലെ വിവിധയിടങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. റെയ്‌ഡിൽ നിരവധി പേര്‍ അറസ്റ്റിലായെന്നാണ് സൂചന.
എന്‍ഐഎ, ഇന്‍റലിജന്‍സ് ബ്യൂറോ, റോ, ജമ്മു കശ്‌മീര്‍ പൊലീസ് എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. സുരക്ഷ സേനയ്ക്കും അന്വേഷണ ഏജന്‍സിയ്ക്കും ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.