ന്യൂഡൽഹി : തീവ്രവാദ ഫണ്ടിങ് കേസില്‍ കശ്‌മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം കഠിന തടവും 10 ലക്ഷം രൂപ പിഴയും. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ യാസിന്‍ മാലിക് കുറ്റക്കാരനാണെന്ന് കോടതി മെയ് 19ന് വിധിച്ചിരുന്നു.
തീവ്രവാദ ഫണ്ടിങ് കേസ് : യാസിന്‍ മാലിക്കിന് ജീവപര്യന്തം കഠിന തടവ് - NIA Court in Delhi awards life imprisonment to Yasin Malik
ശിക്ഷ വിധിച്ചത് ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതി
തീവ്രവാദ ഫണ്ടിങ്: യാസിന്‍ മാലിക്കിന് ജീവപര്യന്തം കഠിന തടവ്
ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരായി യുദ്ധം ചെയ്യല്‍, കശ്‌മീരിലെ സമാധാനത്തിന് വിഘാതം സൃഷ്‌ടിക്കല്‍, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് യാസിന്‍ മാലിക്കിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍.
കേസിന്‍റെ വാദത്തിനിടെ യാസിന്‍ മാലിക് തനിക്കെതിരായി ചുമത്തിയ വകുപ്പുകളെ എതിര്‍ക്കുന്നില്ലെന്ന് കോടതിയില്‍ പറയുകയും കുറ്റം സമ്മതിച്ച് അഭിഭാഷകനെ പിന്‍വലിക്കുകയും ചെയ്‌തിരുന്നു.
Last Updated : May 25, 2022, 10:19 PM IST