ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ നടന്ന തെരച്ചിലിൽ തീവ്രവാദി പിടിയിൽ
സയ്‌ദാബാദ് പസ്‌തുന നിവാസിയായ അമീർ അഷ്‌റഫ് ഖാനാണ് പിടിയിലായത്.
ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ നടന്ന തെരച്ചിലിൽ തീവ്രവാദി പിടിയിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അവന്തിപോരയിലെ സയ്ദാബാദ് ട്രാൽ ഗ്രാമത്തിൽ വെള്ളിയാഴ്ച നടത്തിയ തെരച്ചിലിൽ ഒരു തീവ്രവാദിയെ അറസ്റ്റ് ചെയ്തതായി കശ്മീർ പൊലീസ് അറിയിച്ചു. സയ്‌ദാബാദ് പസ്‌തുന നിവാസിയായ അമീർ അഷ്‌റഫ് ഖാനാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് ചൈനീസ് നിർമിത ഗ്രനേഡ് പൊലീസ് പിടിച്ചെടുത്തു. 42 രാജസ്ഥാൻ റൈഫിൾസും (ആർആർ) 180 ബിഎൻ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സും (സിആർപിഎഫ്) അവന്തിപോര പൊലീസും ചേർന്നാണ് തിരച്ചിൽ നടത്തിയത്.