ന്യൂഡൽഹി: നോട്ടു നിരോധനം നടന്നിട്ട് അഞ്ച് വർഷം പിന്നിടുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നോട്ടു നിരോധനം ശരിയായ തീരുമാനം ആയിരുന്നുവെങ്കിൽ എന്തുകൊണ്ട് അഴിമതി അവസാനിച്ചില്ലെന്നും കള്ളപ്പണം രാജ്യത്തേക്ക് തിരികെയെത്തിയില്ലെന്നും പ്രിയങ്ക ഗാന്ധി ബിജെപിയോട് ചോദിക്കുന്നു.
നോട്ടു നിരോധനം ദുരന്തമായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പരിഹസിച്ചു. #ഡിമോണിറ്റൈസേഷൻഡിസ്‌സ്‌ട്രസ് എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമർശനം. ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനല്ല കേന്ദ്രസർക്കാർ ഈ തീരുമാനത്തിലെത്തിയതെന്നും സമ്പദ്‌വ്യവസ്ഥയെ തീരുമാനം പ്രതികൂലമായി ബാധിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.