ഉത്തര്‍പ്രദേശ്: പഠനം സംബന്ധിച്ച് മാതാപിതാക്കളുടെ സമ്മര്‍ദത്തില്‍ നിന്നും രക്ഷ നേടാന്‍ 13 വയസുകാരനെ കൊലപ്പെടുത്തി പത്താം ക്ലാസ് വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മസൂരിയില്‍ തിങ്കളാഴ്ചയായിരുന്നു(22.08.2022) നടുക്കുന്ന സംഭവം. യൂട്യൂബിൽ നിന്നും മറ്റ് ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നുമുള്ള വീഡിയോയുടെ സഹായത്താല്‍ ആസൂത്രണം നടത്തിയായിരുന്നു കൊലപാതകം.
പഠനത്തില്‍ താല്പര്യമില്ല, 13 വയസുകാരനെ കൊലപ്പെടുത്തി പത്താം ക്ലാസ് വിദ്യാര്‍ഥി - പ്രധാന ദേശീയ വാര്‍ത്ത
മാതാപിതാക്കളുടെ സമ്മര്‍ദത്തില്‍ നിന്നും രക്ഷ നേടാന്‍ 13 വയസുകാരനെ കൊലപ്പെടുത്തി പത്താം ക്ലാസ് വിദ്യാര്‍ഥി
പഠനത്തില്‍ ശ്രദ്ധ പുലര്ത്താതിരുന്നതിനെ തുടര്‍ന്ന് നിരന്തരം മാതാപിതാക്കള്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും ഇതില്‍ നിന്ന് രക്ഷ നേടാനാണ് താന്‍ കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസില്‍ മൊഴി നല്കി. ബിയര്‍ കുപ്പി ഉപയോഗിച്ചായിരുന്നു കൃത്യം നടത്തിയത്. കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം ഡല്‍ഹി മീറത്ത് എക്സ്പ്രസ് ഹൈവേയില്‍ നിന്നുമാണ് കണ്ടെത്തിയത്.
കൂടുതല്‍ അന്വേഷണത്തില്‍ കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും ചെയ്തിരുന്നതായി വ്യക്തമായി. ഇത്തരത്തിലൊരു കൊലപാതകം നടത്തിയാല്‍ സ്കൂളില്‍ പോകാന്‍ തന്നെ ആരും നിര്ബന്ധിക്കില്ല എന്നതായിരുന്നു പ്രതിയുടെ മറുപടി. കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായി എസിപി ആകാശ് പട്ടേല്‍ അറിയിച്ചു.