ഹൈദരാബാദ് (തെലങ്കാന) : പത്താം ക്ലാസ് വിദ്യാർഥി കൂട്ടബലാത്സംഗത്തിനിരയായി. ഹൈദരാബാദിലെ ഹയാത്ത്നഗറിലാണ് നടുക്കുന്ന സംഭവം. സഹപാഠികളായ അഞ്ച് വിദ്യാർഥികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ കൂട്ടബലാത്സംഗത്തിനിരയാക്കി ; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു - ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു
ഹൈദരാബാദിലെ ഹയാത്ത്നഗറിലാണ് സഹപാഠികളായ അഞ്ച് കുട്ടികള്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്
പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ കൂട്ടബലാത്സംഗത്തിനിരയാക്കി; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു
ഈ വർഷം ഓഗസ്‌റ്റിലാണ് വിദ്യാർഥികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തത്. പീഡനത്തിനിരയാക്കിയശേഷം ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു. ഇക്കാര്യം പുറത്ത് പറഞ്ഞാൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ പെൺകുട്ടിയെ വീണ്ടും പീഡനത്തിനിരയാക്കി.
എന്നാൽ പ്രതികൾ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഹയാത്ത്നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.