ഷിമോഗ : ഹിന്ദു മഹാസഭയുടെ സ്ഥാപകനും ഹിന്ദുത്വ രാഷ്‌ട്ര വാദിയുമായ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ഫ്ലക്‌സ് എടുത്തുമാറ്റിയ സംഭവത്തില്‍ പ്രതിഷേധം. ഷിമോഗയിലെ അമീർ അഹമ്മദ് പ്രദേശത്ത് സ്ഥാപിച്ച സവർക്കറുടെ ഫ്ലക്‌സ് മാറ്റിവച്ച ഒരു കൂട്ടം ആളുകള്‍ക്കെതിരെ നടപടി വേണമെന്നാണ് സംഘടനയുടെ ആവശ്യം. ജാഗ്രതയുടെ ഭാഗമായി തിങ്കളാഴ്‌ച (ഓഗസ്റ്റ് 15) നഗരത്തിൽ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
സവര്‍ക്കറുടെ ചിത്രമുള്ള ഫ്ലക്‌സ് മാറ്റിയതില്‍ സംഘര്‍ഷം ; ഷിമോഗയില്‍ നിരോധനാജ്ഞ - ആസാദി കാ അമൃത് മഹോത്സവ്
കര്‍ണാടകയിലെ ഷിമോഗ അമീർ അഹമ്മദ് പ്രദേശത്ത് സ്ഥാപിച്ച സവര്‍ക്കരുടെ ചിത്രമുള്ള ഫ്ലക്‌സ് ഒരുകൂട്ടം യുവാക്കള്‍ എടുത്തുമാറ്റിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം. ജാഗ്രതയുടെ ഭാഗമായാണ് നഗരത്തിൽ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്
ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഷിമോഗയിലെ അമീർ അഹമ്മദ് സർക്കിളിലായിരുന്നു സവർക്കറുടെ ചിത്രം പതിച്ച ഫ്ലക്‌സ് സ്ഥാപിച്ചത്. യുവാക്കൾ സംഘടിച്ചെത്തി എടുത്തുമാറ്റിയതോടെ പൊലീസ് ലാത്തി വീശിയിരുന്നു. സംഭവത്തെ അപലപിച്ച് ഹിന്ദുത്വ സംഘടനകൾ പ്രദേശത്ത് ഇരുന്ന് പ്രതിഷേധിച്ചു. വീണ്ടും ഫ്ലക്‌സ് സ്ഥാപിക്കാന്‍ ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് തടയുകയും വാക്കേറ്റമുണ്ടാവുകയും ചെയ്‌തു.
ഈ സമയത്ത് അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. നിലവിൽ അമീർ അഹമ്മദ് സർക്കിളിൽ സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സമീപ പ്രദേശങ്ങളായ ഗാന്ധി ബസാർ, നെഹ്‌റു റോഡുകളിലെ കടകൾ പൊലീസ് അടപ്പിച്ചു. നഗരത്തിലുടനീളം നിരോധനാജ്ഞ കര്‍ക്കശമായി നടപ്പിലാക്കിയിട്ടുണ്ട്.
TAGGED:
ഷിവമോഗയില്‍ നിരോധനാജ്ഞ