തെങ്കാശി:തമിഴ്‌നാട്ടില്‍ ദലിത് കുട്ടികള്‍ക്ക് മിഠായി നല്‍കാന്‍ വിസമ്മതിച്ച കടയുടമയും കൂട്ടാളിയും അറസ്റ്റില്‍. കടയുടമ മഹേശ്വരൻ (40), കൂട്ടാളി മൂർത്തി (22) എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശി പഞ്ചക്കുളത്ത് ആദി ദ്രാവിഡര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍ മിഠായി നല്‍കാന്‍ വിസമ്മതിച്ചത്.
തമിഴ്‌നാട്ടില്‍ ദലിത് കുഞ്ഞുങ്ങള്‍ക്ക് മിഠായി നല്‍കാൻ വിസമ്മതിച്ച കടയുടമ അറസ്റ്റില്‍ - കടയുടമയും കൂട്ടാളിയും അറസ്റ്റില്‍
കടയുടമ ദലിത് കുട്ടികള്‍ക്ക് മിഠായി നല്‍കാന്‍ വിസമ്മതിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്
ശനിയാഴ്‌ചയാണ് സംഭവം. കുട്ടികള്‍ക്ക് കടയുടമ മിഠായി നല്‍കാന്‍ വിസമ്മതിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് മഹേശ്വരനെയും മൂര്‍ത്തിയെയും അറസ്റ്റ് ചെയ്‌തത്. ദലിത് വിഭാഗത്തില്‍പ്പെട്ട ആര്‍ക്കും സാധനങ്ങള്‍ വില്‍ക്കരുതെന്ന് അടുത്തിടെ ഗ്രാമത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നും അത് വീട്ടില്‍ പോയി പറയണമെന്നും ഇയാള്‍ കുട്ടികളോട് പറയുന്നുണ്ട്. ഇതെല്ലാം കേട്ട് കുട്ടികള്‍ നിരാശയോടെ മടങ്ങുന്നതും വീഡിയോയില്‍ കാണാം.
എസ്‌സി/ എസ്‌ടി വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് പഞ്ചക്കുളം വില്ലേജില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ഗ്രാമത്തിലേക്ക് രാഷ്‌ട്രീയ നേതാക്കള്‍ക്ക് പ്രവേശനം വിലക്കുകയും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. പട്ടിക ജാതി വിഭാഗവും മറ്റ് വിഭാഗക്കാരും തമ്മിലുള്ള സംഘര്‍ഷം ശമിപ്പിക്കാന്‍ ഗ്രാമത്തില്‍ സമാധാന യോഗം ചേരാന്‍ ജില്ല ഭരണകൂടം പദ്ധതിയിട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.