കേരളം

kerala

ETV Bharat / bharat

തെങ്കാശിയില്‍ മനുഷ്യന്‍റെ തലയോട്ടിയും മാംസവുമായി ഉത്സവാഘോഷം, 11 പേർക്കെതിരെ കേസ്

തെങ്കാശിയിലെ കല്ലുറാണി എന്ന ഗ്രാമത്തിലാണ് സംഭവം. വലിയ ജനക്കൂട്ടത്തിന് നടുവില്‍ നിന്ന് തലയോട്ടി ഉയർത്തി നൃത്തം ചെയ്യുന്ന സാമിയാടികളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Tenkasi news  Samiyattam video Viral  സാമിയാട്ടം  തലയോട്ടി  വൈറൽ വീഡിയോ
തെങ്കാശി

By

Published : Jul 27, 2021, 11:43 AM IST

തെങ്കാശി :മനുഷ്യന്‍റെ തലയോട്ടിയുമായി ഉത്സവാഘോഷം നടത്തിയ സംഭവത്തില്‍ 11 പേർക്കെതിരെ കേസ്. തെങ്കാശിയിലെ കല്ലുറാണി എന്ന ഗ്രാമത്തില്‍ കാട്ടുകോവിലിലെ ശക്തി പോത്തി ചുടലമാടസാമി ക്ഷേത്രത്തില്‍ നടന്ന ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ക്ഷേത്രം അധികാരികള്‍ക്കും, സാമിയാടികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഉത്സവത്തിനിടെ സാമിയാടികൾ മനുഷ്യമാസം ഭക്ഷിച്ചുവെന്നും ആരോപണമുണ്ട്.

വലിയ ജനക്കൂട്ടത്തിന് നടുവില്‍ നിന്ന് തലയോട്ടി ഉയർത്തി നൃത്തം ചെയ്യുന്ന സാമിയാടികളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊലീസ് ചോദ്യം ചെയ്‌തപ്പോള്‍, തങ്ങള്‍ക്കൊന്നും ഓർമയില്ലെന്നും ദൈവം തങ്ങളുടെ ഒപ്പമുണ്ടായിരുന്നപ്പോഴാണ് അങ്ങനെ നടന്നതെന്നുമാണ് സാമിയാടികള്‍ മറുപടി നല്‍കിയത്.

മനുഷ്യതലയോട്ടിയുമായി ഉത്സവാഘോഷം

2019ലും സമാനരീതിയില്‍ മനുഷ്യ തലയോട്ടിയും, ഒരു കൈയുമായി സാമിയാടികള്‍ ഇവിടെ പൂജ നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ ഉൾഗ്രാമങ്ങളില്‍ ഉത്സവാഘോഷങ്ങൾക്കൊപ്പം ഉറഞ്ഞുതുള്ളുന്ന വിഭാഗമാണ് സാമിയാടികൾ.

also read:ഓട്ടമത്സരത്തിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു

ABOUT THE AUTHOR

...view details